ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ടിക് കാര്‍ പൊട്ടിത്തെറിച്ച് വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകളിലേക്ക് തീപടര്‍ന്നു; ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ദാരുണാന്ത്യം

ഇന്‍ഡോര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ടിക് കാര്‍ പൊട്ടിത്തെറിച്ച് വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകളിലേക്ക് തീപടര്‍ന്ന് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു.മൂന്നു പേര്‍ക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്‍ഡോറിലെ ബ്രാജേശ്വരി അനക്‌സ് കോളനിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം .

ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാന്‍ വച്ച് വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇതിനിടെ ചാര്‍ജിംഗ് പോയിന്റില്‍ പൊട്ടിത്തെറിയുണ്ടാവുകയും മൂന്ന് നിലയുള്ള വീട്ടിലേക്ക് തീ പടരുകയായിരുന്നു.
അപകട സമയത്ത് പത്ത് പേരാണ് വീട്ടിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page