അവഹേളിച്ചവര്‍ക്ക് സീറ്റ് കൊടുക്കരുത്; കെ സുധാകരന് തന്നെ കാണുന്നത് ചതുര്‍ത്ഥിക്ക് തുല്യം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

ന്യൂഡല്‍ഹി: തന്നെ അപമാനിക്കുകയും അവഹേളിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും സിറ്റ് നല്‍കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരക്കാരെ മത്സരിപ്പിച്ചാല്‍ അത് മുന്നണിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. കാഞ്ഞങ്ങാട്ടോ, ഉദുമയിലോ, തൃക്കരിപ്പൂരിലോ ഞാന്‍ നിന്നാല്‍ വിജയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രസ്തുത മൂന്ന് മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം തനിക്കുണ്ടായിരുന്നു-അദ്ദേഹം പറഞ്ഞു. എംപി എന്ന നിലയില്‍ പൂര്‍ണ്ണ തൃപ്തനാണ്. ബാക്കിയുള്ള മൂന്നരക്കൊല്ലം കൂടി എന്നെ ജയിപ്പിച്ച ജനങ്ങളെ സേവിക്കും- ഉണ്ണിത്താന്‍ വ്യക്തമാക്കി.
നിലവിലെ എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ അവസരം നല്‍കരുത്. ഒരാള്‍ക്ക് അവസരം നല്‍കിയാല്‍ രണ്ടാമതും മൂന്നാമതും ആളുകള്‍ വരും. അത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. തര്‍ക്കമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ പ്രശ്‌നം തീരും. കെ സുധാകരനെ പോലെ വലിയ മനുഷ്യനെ സാന്ത്വനിപ്പിക്കാന്‍ പോകേണ്ട ആളല്ല ഞാന്‍. എംപിമാര്‍ മത്സരിക്കേണ്ടെന്ന് അഭിപ്രായം പറഞ്ഞതിനാല്‍ അദ്ദേഹത്തിന് എന്നെ കാണുന്നത് ചതുര്‍ത്ഥി കാണുന്നതിന് തുല്യമായിരിക്കും – ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page