മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ഇരുമ്പ് തൂണുകൾ തകർന്നു വീണിട്ട് മാസങ്ങൾ; എടുത്തുമാറ്റാനോ, പുനസ്ഥാപിക്കാനോ ശ്രമിക്കാതെ അധികൃതർ

മൊഗ്രാൽ:മൊഗ്രാൽ സ്കൂൾ മൈതാനത്ത് ജില്ലാ പഞ്ചായത്ത് കഴിഞ്ഞവർഷം സ്കൂൾ മതിലിനോട് ചേർന്ന് നെറ്റ് വല ഇടാൻ സ്ഥാപിച്ച ഇരുമ്പുതൂണു കഴിഞ്ഞമാസം തകർന്നുവീണിട്ടു അവ പുനസ്ഥാപിക്കാനോ എടുത്തു മാറ്റാനോ അധികൃതർക്കു സമയമില്ല.വിദ്യാർത്ഥികൾ കളിക്കുന്ന മൈതാനത്തിൽ നിന്ന് ഇതു മാറ്റാത്തതിൽ വിദ്യാർത്ഥികൾ നീരസം പ്രകടിപ്പിച്ചു.
സ്കൂൾ അവധി ദിവസമാണ് 200 മീറ്റർ നീളത്തിലും,100 മീറ്റർ ഉയരത്തിലുo സ്ഥാപിച്ചതായിരുന്ന ഇരുമ്പ് തൂണു തകർന്നുവീണത്. ഫുട്ബോൾ കളിക്കിടെ പന്തുകൾ മൈതാനത്തിൽ നിന്ന് പുറത്തു പോകാതിരിക്കാൻ നെറ്റ് വല സ്ഥാപിക്കാൻ നിർമ്മിച്ചതായിരുന്നു ഇരുമ്പ് തൂണുകൾ. മൈതാനത്തിനക ത്തേക്ക് തകർന്ന് വീണതിനാൽ റോഡിലൂടെ നടന്നുപോകുന്ന കാൽനടയാത്രക്കാരും വാഹനങ്ങളും അപകടത്തിൽ നിന്ന് അന്ന് രക്ഷപ്പെടുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് കഴിഞ്ഞവർഷം പത്ത് ലക്ഷം രൂപ ചിലവിൽ സ്കൂൾ നിർമ്മിച പണികളിൽ പെട്ടതാണ് ഈ പണിയുമെന്നു പറയുന്നു. മൊഗ്രാലിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇരുമ്പ് തൂണുകളിൽ നിറയെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.ഈ ബോഡുകളുടെ ഭാരം കൊണ്ടാണ് തൂണുകൾ ഒടിഞ്ഞതെന്നു പറയുന്നു ബലമുള്ള തൂണുകളും,നെറ്റുo വലയും സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ജില്ലാ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page