പ്രണയക്കെണിയില്‍ വീഴ്ത്തി സ്വര്‍ണ്ണം തട്ടല്‍; ‘കിനാവിന്റെ രാജകുമാരന്‍’ അറസ്റ്റില്‍’

കണ്ണൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് യുവതികളെ പ്രണയ കുരുക്കിലാക്കി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. ‘കിനാവിന്റെ രാജകുമാരന്‍’ എന്നു വിളിക്കുന്ന മലപ്പുറം, കോട്ടക്കല്‍ സ്വദേശി കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(24)നെയാണ് വടകര പൊലീസ് അറസ്റ്റു ചെയ്തത്.
വളയം സ്വദേശിനി നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. യുവതിയില്‍ നിന്നു 12 പവന്‍ സ്വര്‍ണ്ണമാണ് തട്ടിയെടുത്തത്.
‘കിനാവിന്റെ രാജകുമാരന്‍’ എന്ന ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ചായിരുന്നു മുഹമ്മദ് ജസീല്‍ ഇരകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
പ്രണയം നടച്ച് സ്വര്‍ണ്ണം കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഇയാളുടെ രീതിയെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page