ചെമ്മനാട് കൊമ്പനടുക്കം മഹലിന് ജി.സി.സി. പ്രവാസി കൂട്ടായ്മ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയിലെ കൊമ്പനടുക്കം അൻസാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് മഹലിലെ പാവപ്പെട്ട രോഗികൾക്ക് കൊമ്പനടുക്കം ജി.സി.സി പ്രവാസി കൂട്ടായ്മ മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു.മഹൽ ഭാരവാഹികൾ ഇവ സ്വീകരിച്ചു. ഓക്സിജൻ മെഷീൻ, ബൈപാപ് മെഷീൻ, മെഡിക്കൽ കട്ടിൽ, വാട്ടർ ബെഡ് എന്നിവ ഉൾപ്പെടുന്ന ഉപകരണങ്ങളാണ് മഹലിന് നൽകിയത്. മഹലിൽ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഈ ഉപകരണങ്ങൾ ആശ്വാസകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖത്തീബ് ഹാഫിസ് മുഹമ്മദ് ഷാക്കിർ അബ്റാരി അൽ ഖാസിമി പ്രാർത്ഥന നടത്തി.
മഹൽ കമ്മിറ്റി പ്രവാസി കൂട്ടായ്മയോട് നന്ദി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page