കാസര്‍കോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്കു പിന്നില്‍ ലോറിയിടിച്ചു; ഒന്നര മണിക്കൂര്‍ കാബിനില്‍ കുടുങ്ങിയ ക്ലീനറെ രക്ഷപ്പെടുത്തിയത് സാഹസികമായി, ഫയര്‍ഫോഴ്‌സിന് കയ്യടിച്ച് നാട്ടുകാര്‍, ജീവന്‍ കാത്തതിന് നന്ദി പറഞ്ഞ് ലോറി ക്ലീനര്‍
കാസര്‍കോട്: കാസര്‍കോട്, കറന്തക്കാട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്കു പിന്നില്‍ മറ്റൊരു ലോറിയിടിച്ചു. അപകടത്തെത്തുടര്‍ന്ന് ഒന്നര മണിക്കൂര്‍ കാബിനില്‍ കുടുങ്ങിയ ലോറി ക്ലീനറെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയും ക്ലീനറുമായ സ്വരൂപ് മോദി (28)യെ ആണ് രക്ഷപ്പെടുത്തിയത്.തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഫയര്‍സ്റ്റേഷനു മുന്‍ഭാഗത്ത് ദേശീയ പാതയില്‍ അപകടമുണ്ടായത്. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നില്‍ കാസര്‍കോട് കെഎസ്ഇബി യിലേക്ക് ഇലക്ട്രിക് കേബിളുമായി വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. അപകടത്തില്‍ …