ലോകജലദിനം: ഒത്തിരി തണ്ണീർ സാന്ത്വനം പരിപാടി റാണിപുരത്ത് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

കാസർകോട്:റാണിപുരം വന സംരക്ഷണ സമിതിയുടെയും കേരള വനം ആന്റ് വന്യജീവി വകുപ്പിന്റെയും നേതൃത്വത്തിൽ ലോക ജലദിന ആഘോഷങ്ങളുടെ ഭാഗമായി “ഒത്തിരി തണ്ണീർ സാന്ത്വനം” പരിപാടി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ജെ കെ ജിജേഷ് കുമാർ , പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു കൃഷ്ണൻ, ഡി.കെ. വിമൽ രാജ് സംസാരിച്ചു.
വേനൽ ചൂട് രൂക്ഷമായ സാഹചര്യത്തിൽ റാണിപുരം, പന്തിക്കൽ, അച്ചംപാറ, കുണ്ടുപ്പള്ളി, പാറക്കടവ് പ്രദേശങ്ങളിൽ മുളംതണ്ട് കൊണ്ടുള്ള പാത്രങ്ങളിൽ ജലം ഒഴിച്ച് പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. മുൻവർഷങ്ങളിലും ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page