ഖത്തറില്‍ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് 6 പേര്‍ മരിച്ചു

ദോഹ: ഖത്തറില്‍ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. കാണാതായ ഏഴാമത്തെ ആള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാങ്കേതിക കാരണമാണ് അപകടമെന്നാണ് വിശദീകരണം.

ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page