ഹൃദയം കീഴടക്കിയ കാഴ്ച; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 5ാം ട്വന്റി20യിലെ വെടിക്കെട്ട് ബാറ്റിങ്ങിനിടെ പന്തുകൊണ്ട് പരുക്കേറ്റ ക്യാമറാമാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യ
അഹമ്മദാബാദ്: കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാമത്തെ ടി20 മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ നടന്നത് ആരാധകരെ കണ്ണീരണിയിക്കുന്ന കാഴ്ച. വെടിക്കെട്ട് ബാറ്റിങ്ങിനിടെ സിക്സര്‍ പറത്തുന്നതിനിടെ പന്തുകൊണ്ടു പരുക്കേറ്റ ക്യാമറാമാനെ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ പ്രവൃത്തിയാണ് ആരാധകരുടെ മനസ്സിനെ ഈറനണിയിച്ചത്. മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 25 പന്തുകളില്‍ നിന്ന് 63 റണ്‍സടിച്ച പാണ്ഡ്യ അഞ്ചു വീതം സിക്‌സുകളും ഫോറുകളുമാണ് ബൗണ്ടറി കടത്തിയത്. ബാറ്റു ചെയ്യാനിറങ്ങി ആദ്യ പന്തു തന്നെ സിക്സര്‍ …