പ്രമുഖ ക്ഷീര കര്‍ഷകന്‍ കാടകത്തെ പി. കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ ക്ഷീര കര്‍ഷകനും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന കാടകം, പതിമൂന്നാം മൈലിലെ പി കുഞ്ഞിക്കണ്ണന്‍ നായര്‍ (72) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാടകം ക്ഷീരോല്‍പാദക സംഘം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രാധ. മക്കള്‍: ശ്രീദേവി, കെ. ശ്രീജേഷ്. മരുമക്കള്‍: ചന്ദ്രന്‍ മുണ്ടക്കൈ, ശുഭ (ജില്ലാ ട്രഷറി).സഹോദരങ്ങള്‍: പി ബാലകൃഷ്ണന്‍, നാരായണന്‍, പി മനോഹരന്‍, പരേതരായ പി കുഞ്ഞിരാമന്‍ നായര്‍, കാര്‍ത്യായനി, നാരായണി.

ചെട്ടുംകുഴിയിലെ ഹസ്സന്‍ സാഗര്‍ അന്തരിച്ചു

വിദ്യാനഗര്‍: ചെട്ടുംകുഴിയില്‍ താമസക്കാരനും കര്‍ണാടക സ്വദേശിയുമായ ഹസ്സന്‍ സാഗര്‍ (58)അന്തരിച്ചു. ഭാര്യ ജമീല. മക്കള്‍: ഇര്‍ഷാദ്, ഷാനിഫ, ഷിഫാന. മരുമക്കള്‍: ബാത്ഷ മുണ്ട്യത്തടുക്ക, അഷ്ഫിയ ചെട്ടുംകുഴി. കബറടക്കംരാത്രി ചെട്ടുംകുഴി റിഫാഹിയ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍

ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന്‌ 75-ാം പിറന്നാള്‍

തിരുവനന്തപുരം: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ജനുവരി 5 തിങ്കളാഴ്ച 75-ാം പിറന്നാള്‍. 1500ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജഗതി അച്ഛന്റെ നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദ്രാസില്‍ കുറച്ചുകാലം മെഡിക്കല്‍ റപ്രസന്റേറ്റീവ് ആയി ജോലി ചെയ്തു വരുന്നതിനിടയിലാണ് സിനിമാരംഗത്തെത്തിയത്. ‘ചട്ടമ്പികല്യാണി’ എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടിപ്പയ്യന്റെ വേഷമായിരുന്നു. പ്രസ്തുത വേഷം ജഗതി ശ്രീകുമാര്‍ …

കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍; തൃക്കരിപ്പൂര്‍ സ്വദേശിയായ ഡോ. അരുണ്‍ കുമാര്‍ ബുധനാഴ്ച ചുമതലയേല്‍ക്കും

കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി തൃക്കരിപ്പൂരിലെ ഡോ. എ അരുണ്‍ കുമാര്‍ ബുധനാഴ്ച ചാര്‍ജ്ജെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ആയിരിക്കെയാണ് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാനക്കയറ്റത്തോടെ നിയമനം ലഭിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നു വിടുതല്‍ വാങ്ങിയെന്നും സ്വന്തം ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലാകുന്നതില്‍ സന്തോഷം ഉണ്ടെന്നും ഡോ. അരുണ്‍ കുമാര്‍ ‘കാരവലി’ നോട് പറഞ്ഞു.തൃക്കരിപ്പൂര്‍, സെന്റ് പോള്‍സ് എ.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ വി.കെ കുഞ്ഞിരാമന്‍ മാസ്റ്ററുടെയും ലക്ഷ്മിയുടെയും മകനാണ്.

സ്‌കൂളിനു വേലി കെട്ടി; സ്‌കൂള്‍ സ്ഥലം കയ്യേറിയെന്നു പരാതി; ബള്ളൂരില്‍ വിവാദം

കാസര്‍കോട്: ബള്ളൂര്‍ ഗവ. സ്‌കൂള്‍ കെട്ടിടത്തിനു മുന്നില്‍ സ്വകാര്യ വ്യക്തി വേലി കെട്ടി.സ്‌കൂള്‍ സ്ഥലവുമായി ബന്ധപ്പെട്ട കേസില്‍ തങ്ങള്‍ക്കനുകൂലമായി വിധി വന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ നികുതി അടക്കുകയും അതിന്റെ രസീത് പൊലീസിനെ കാണിക്കുകയും ചെയ്തതിനു ശേഷമാണ് വേലി കെട്ടിയതെന്നു പറയുന്നു. 1947ല്‍ കടമ്പലിത്തായ എന്ന സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്‍പ്പരനുമായ ആള്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനു സര്‍ക്കാരിനു നല്‍കിയ സ്ഥലമാണിത്. അദ്ദേഹത്തിന്റെ മരണശേഷം സ്‌കൂളിനു നല്‍കിയ സ്ഥലത്തേക്കാള്‍ കൂടുതല്‍ സ്ഥലം സ്‌കൂളിന്റെ കൈവശമുണ്ടെന്നും അതു തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് …

വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിരോധത്തില്‍ യുവതിയെ കുത്തിക്കൊന്ന കേസ്; ലൗ ജിഹാദെന്ന് ആരോപണം, പ്രതി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ബംഗ്‌ളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര കര്‍ണ്ണാടക, യെല്ലാപുരത്തെ റഫീഖ് ഇമാം സാബി(33)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ പാചകത്തൊഴിലാളിയും പത്തു വയസ്സുള്ള മകന്റെ മാതാവും വിവാഹമോചിതയുമായ യെല്ലാപുര,കാലമ്മ നഗര്‍ സ്വദേശിനിയുമായ രഞ്ജിത (30)കൊലക്കേസിലെ പ്രതിയാണ് റഫീഖ്. ശനിയാഴ്ചയാണ് യുവതി അതിക്രൂരമായി കൊല്ലപ്പെട്ടത്. സ്‌കൂള്‍ കാലം മുതല്‍ പരിചയക്കാരാണ് ഇരുവരും. മഹാരാഷ്ട്ര സോളാപൂര്‍ സ്വദേശിയായ സച്ചിന്‍ എന്ന ആളുമായി 12 വര്‍ഷം മുമ്പാണ് …

ഭക്ഷണം കഴിക്കുന്നതിനിടെ വന്യജീവിയുടെ ആക്രമണം; രക്ഷനേടാന്‍ കിണറ്റില്‍ ചാടിയ കര്‍ഷകനും പിന്നാലെ ചാടിയ പുലിയും മരിച്ചു

നാസിക്: പാടവരമ്പത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഓടിയടുത്ത പുലിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് അടുത്തുണ്ടായിരുന്ന കിണറ്റില്‍ ചാടിയ കര്‍ഷകനും ഒപ്പം ചാടിയ പുലിയും മരിച്ചു. മഹാരാഷ്ട്രയിലെ സാവ്ത മാലി നിവാസിയായ ഗോരഖ് ജാദവ് എന്ന കര്‍ഷകനാണ് ഗോതമ്പു പാടത്തുവച്ച് പുലിയുടെ ആക്രമണം നേരിട്ടത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ജാദവ് കിണറ്റില്‍ വച്ചുതന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയ വനപാലകരെ അക്രമാസക്തരായ നാട്ടുകാര്‍ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് കിണറിനു സമീപത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. കര്‍ഷകന്റെ മരണത്തിന് കാരണക്കാരനായ പുലിയെ കിണറില്‍നിന്നും രക്ഷിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു …

കുമ്പള, അനന്തപുരത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ട യുവാവ് മരിച്ചു

കാസര്‍കോട്: കുമ്പള, അനന്തപുരത്തെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ‘സ്റ്റാന്‍ഡേര്‍ഡ് ഗ്രീന്‍ എനര്‍ജി’ കമ്പനിയിലെ തൊഴിലാളി സമേല്‍ ടോപ്പോ (43) ആണ് മരിച്ചത്. ഒറിസ, മുണ്ട, കമറി സ്വദേശിയാണ്.ജോലിക്കാര്‍ താമസിക്കുന്ന മുറിയില്‍ ഞായറാഴ്ച രാത്രി എട്ടരമണിയോടെയാണ് സമേല്‍ ടോപ്പോയെ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കമ്പനി സൂപ്പര്‍വൈസര്‍ ആയ മുഹമ്മദ് സാദിഖിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബാത്ത്റൂമില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ മജലിലെ എ സഞ്ജീവ (64) അന്തരിച്ചു. രാവിലെ ബാത്ത് റൂമില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സിപിസിആര്‍ഐ ജീവനക്കാരനായിരുന്നു. ഭാര്യ: ഉഷ. മകന്‍: സുജന്‍പാല്‍. മരുമകള്‍: ശാലിനി.കുംട്യാന-കുംഭ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാമചന്ദ്ര, നിര്‍മ്മല, പരേതരായ നാരായണ, ശങ്കര, രാമ.

‘അന്യജാതിക്കാരിയെ വിവാഹം കഴിച്ചതിലുള്ള എതിര്‍പ്പ്’; മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മായി അമ്മ അറസ്റ്റില്‍

കള്ളക്കുറിച്ചി: അന്യജാതിക്കാരിയായ മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മായി അമ്മയെ അറസ്റ്റുചെയ്തു. തമിഴ് നാട് കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരപുരം വലയംപട്ട് ഗ്രാമത്തിലെ എം നന്ദിനി (29)യുടെ കൊലപാതകത്തിലാണ് ഭര്‍തൃ മാതാവായ ക്രിസ്റ്റവ മേരി(55) യെ പൊലീസ് അറസ്റ്റുചെയ്തത്. നദീതീരത്ത് കുഴിച്ചിട്ടിരുന്ന നന്ദിനിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. സംഭവത്തില്‍ പ്രതിയുടെ രണ്ട് ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അസുഖം മൂലം ആദ്യ ഭര്‍ത്താവ് മരിച്ച നന്ദിനി കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ വിരിയൂര്‍ ഗ്രാമത്തിലെ മരിയ റൊസാരിയോയുമായി പരിചയപ്പെടുകയും …

27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപകമായ പണിമുടക്ക്

ന്യൂഡല്‍ഹി: 27 ന് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. ബാങ്ക് ജീവനക്കാരുടെ രാജ്യത്തെ ഒമ്പത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് പണിമുടക്ക് ആഹ്വാനം നല്‍കിയിട്ടുള്ളത്. 2023ല്‍ ഇതുസംബന്ധിച്ച് ബാങ്ക് മാനേജ്‌മെന്റ് തീരുമാനിച്ചെങ്കിലും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ സംഘടന പണിമുടക്ക് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. 27ന് പണിമുടക്ക് നടന്നാല്‍ റിപ്പബ്ലിക് ദിന …

ബന്തിയോട്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള പരാതി പറഞ്ഞു തീര്‍ത്ത വിരോധം; 17 കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു, കേസ്

കാസര്‍കോട്: സുഹൃത്തുക്കള്‍ തമ്മിലുള്ള പരാതി പറഞ്ഞു തീര്‍ത്ത വിരോധം മൂലമാണെന്നു പറയുന്നു യുവാവിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി. മംഗല്‍പ്പാടി, ബന്തിയോട്, മിസ്‌രിയ മന്‍സിലിലെ മുഹമ്മദ് മൂസ നിഹാലി(17)ന്റെ പരാതിയില്‍ മംഗല്‍പ്പാടിയിലെ അഷ്‌റഫ് എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബന്തിയോട് വച്ച് തന്നെ തടഞ്ഞു നിര്‍ത്തി ഡിവൈഡറിലേയ്ക്ക് തള്ളിയിടുകയും കൈകൊണ്ട് നെഞ്ചില്‍ കുത്തുകയും കല്ലുകൊണ്ട് എറിഞ്ഞു പരിക്കേല്‍പ്പിച്ചതായും മുഹമ്മദ് മൂസ നിഹാല്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

സിപിഎം-സിഐടിയു നേതാവ് ചെന്നിക്കരയിലെ കെ. ഭാസ്‌കരന്‍ അന്തരിച്ചു

കാസര്‍കോട്: സിപിഎം-സിഐടിയു നേതാവായിരുന്ന നുള്ളിപ്പാടി, ചെന്നിക്കരയിലെ ദിനേശ് കൃഷ്ണ ഭവനില്‍ കെ. ഭാസ്‌കരന്‍ (72) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.ബേഡകം, കൊളത്തൂര്‍, കാണിയടുക്കത്തെ പരേതരായ കൊറഗന്‍-കുഞ്ഞമ്മാറമ്മ ദമ്പതികളുടെ മകനാണ്. ബീഡി തൊഴിലാളിയായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. സിപിഎം ഏരിയാ കമ്മിറ്റി അംഗം, ലോക്കല്‍ സെക്രട്ടറി, സിഐടിയു ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ബീഡി തൊഴിലാളി യൂണിയന്‍ താലൂക്ക് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കാഷ്യു വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ …

സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ പൊള്ളലേറ്റ വനിതാ തൊഴിലാളി മരിച്ചു

കാസര്‍കോട്: സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ സ്റ്റൗവില്‍ നിന്നു തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വനിതാ പാചകത്തൊഴിലാളി മരിച്ചു. ബങ്കര, മഞ്ചേശ്വരം, ഗവ. സ്‌കൂളിലെ പാചക തൊഴിലാളിയായ ഉദ്യാവര്‍, മാടയിലെ ജയ (56) ആണ് ഞായറാഴ്ച രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. ഡിസംബര്‍ 16നാണ് അപകടം ഉണ്ടായത്. സ്‌കൂളിലെ പാചകപ്പുരയില്‍ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സ്റ്റൗവില്‍ നിന്നു സാരിയിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നുവെന്നു പറയുന്നു. നിലവിളി കേട്ട് അധ്യാപകരും മറ്റും എത്തി ജയയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായി …

ജനാധിപത്യം ബഹുകേമം; കിട്ടണം പണം!

നാരായണന്‍ പേരിയ ‘ഒന്നാംകിട ഭരണഘടനയുള്ള രണ്ടാംകിട രാജ്യം’ എന്ന് ഇന്ത്യയെ വിശേഷിപ്പിച്ചത് പ്രശസ്ത നിയജ്ഞനായ അഡ്വക്കെറ്റ് നാനിപാല്‍ഖിവാല. ‘ഇന്ത്യയിലുള്ളത് ഫിഫ്റ്റി: ഫിഫ്റ്റി ജനാധിപത്യം’.ഒരു ചരിത്രകാരന്റെ കണിശതയും സാഹിത്യകാരന്റെ സര്‍ഗ്ഗാത്മകതയും നിഷ്പക്ഷമായ നിരീക്ഷണവും കൊണ്ട് വായനക്കാരെ പ്രബുദ്ധരാക്കുന്ന എഴുത്തുകാരന്‍ ഡോ. രാമചന്ദ്രഗുഹ, പാല്‍ഖിവാലയുടെ അഭിപ്രായത്തിന് ഒരു ഭേദഗതി നിര്‍ദ്ദേശിക്കുന്നു. രണ്ടാംകിടയല്ല, മൂന്നാംകിട ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന.് ഇതും തിരുത്തേണ്ടതല്ലേ? നൂറാംകിട ജനാധിപത്യം എന്ന് പറഞ്ഞാല്‍പ്പോലും കുറഞ്ഞുപോകും. അല്ലെങ്കില്‍ ജെറ്റിസ്ബര്‍ഗ്ഗ് സ്പീച്ചില്‍, അബ്രഹാംലിങ്കണ്‍ ജനാധിപത്യ ഗവണ്‍മെന്റിനെ ‘ഗവണ്‍മെന്റ് ഓഫ് …

കോണ്‍ഗ്രസ് ജയിച്ചാലും വിന, തോറ്റാലും വിന; മംഗല്‍പാടി പഞ്ചായത്തിലെ 24 വാര്‍ഡില്‍ കോണ്‍ഗ്രസിന് ഒരു മെമ്പര്‍ പോലുമില്ല; കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിനെതിരെ കലാപ നീക്കം

മഞ്ചേശ്വരം: കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു പക്ഷെ ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം പോലും ലഭിക്കാത്ത ഒരു പഞ്ചായത്തെന്ന ബഹുമതി മംഗല്‍പാടിക്കു ലഭിച്ചു. 24 അംഗ പഞ്ചായത്തില്‍ മുന്നണിയുടെ ഭാഗമായും എതിരായും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിച്ചെങ്കിലും എല്ലാവരും തോറ്റു. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസിന് ഈ പഞ്ചായത്തില്‍ രണ്ടു മെമ്പര്‍മാരുണ്ടായിരുന്നു. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മത്സരിക്കാന്‍ പോലും കോണ്‍ഗ്രസിന് ഒരാളുണ്ടായില്ലെങ്കിലും അത്ഭുതപ്പെടാനില്ലെന്നു ഒറ്റപ്പെട്ട പ്രവര്‍ത്തകര്‍ പറയുന്നു. അതിര്‍ത്തി പഞ്ചായത്തായ മഞ്ചേശ്വരത്തെ 24 വാര്‍ഡുകളില്‍ ഒരെണ്ണം കോണ്‍ഗ്രസിനു ലഭിച്ചു. ഇതോടെ …

ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ പുതുവര്‍ഷ സമ്മാനം; മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് ജനുവരി ഒന്നിന്റെ ജന്മഭൂമി നാലാം പേജ്

കാസര്‍കോട്: സമൂഹത്തില്‍ സൗഹാര്‍ദ്ദം അടയാളപ്പെടുത്താന്‍ ബിജെപിയുടെ ജിഹ്വ പുതുവര്‍ഷ ദിവസം നടത്തിയ ശ്രമം ആ പ്രസ്ഥാനത്തിനെതിരെ അനുഭാവികളുടെ പ്രതിഷേധത്തിനു വഴി തെളിച്ചു.2026 ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ കണ്ണൂര്‍, കാസര്‍കോട് എഡിഷന്റെ നാലാം പേജ് മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അന്നത്തെ എഡിറ്റോറിയല്‍ പേജായിരുന്നു.ഇടതുമുന്നണിക്കെതിരെയുള്ള വിമര്‍ശനമായിരുന്നു ചന്ദ്രികയുടെ അന്നത്തെ പത്രാധിപകുറിപ്പ്. അതിനു പുറമെ മുസ്ലിം ലീഗ് നേതാക്കന്മാരുടെ ലേഖനങ്ങളും അതേ പേജിലുണ്ടായിരുന്നു. ആദ്യ ലേഖനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടേതായിരുന്നു. …

എം.എസ്.എഫ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനം

കാസര്‍കോട്: മലപ്പുറത്ത് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പത്തിനകം നിയോജക മണ്ഡലം തലങ്ങളില്‍ കണ്‍വെന്‍ഷനുകളും പഞ്ചായത്ത് തലങ്ങളില്‍ ‘കട്ടനും പാട്ടും’ സാംസ്‌കാരിക സദസ്സുകളും പ്രചരണ കൂടാരവും ശാഖാ തലങ്ങളില്‍ പ്രചരണ പ്ലോട്ടുകളും പോസ്റ്റര്‍ ഡേയും സംഘടിപ്പിക്കും.കോളേജ് തലങ്ങളില്‍ യൂണിറ്റ് സമ്മേളനങ്ങളും ഹരിത, മെഡിഫെഡ്, ബാലകേരളം സംഗമങ്ങളും നടത്തും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ സ്ഥാപിക്കും.മുസ്ലിം …