ഡോ. വന്ദനാ ദാസ് വധക്കേസ്; വിധി മാര്‍ച്ച് 17 ന്

കൊല്ലം: ഡോ. വന്ദനാ ദാസ് വധക്കേസ് വിധി മാര്‍ച്ച് 17 ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പ്രസ്താവിക്കും. കേസില്‍ വാദം പൂര്‍ത്തിയായി. 70 ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കി.

അധ്യാപകനായ സന്ദീപ് ആണ് കേസിലെ പ്രതി. തന്നെ ചികിത്സിച്ച നിരപരാധിയായ ഡോക്ടറെ ഹോസ്പിറ്റല്‍ മുറിക്കുള്ളിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന മറ്റ് ആറ് പേരെ ആക്രമിക്കുകയും ചെയ്തു എന്നാണ് സന്ദീപിനെതിരായ കേസ്. വന്ദനയുടെ മരണത്തോടെ മാതാപിതാക്കള്‍ക്ക് നഷ്ടമായത് ഏകമകളെയാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

2023 മേയ് 10 ന് പുലര്‍ച്ചെ 4.40നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂയപ്പള്ളി പൊലീസ് ചികിത്സയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുടവട്ടൂര്‍ ചെറുകരക്കോണം സ്വദേശി സന്ദീപ്, ഹൗസ് സര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദന ദാസിനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page