മൂന്ന് ദിവസം പഴക്കമുള്ള സാമ്പാര്‍ വിളമ്പിയതിനെ ചൊല്ലി ഭര്‍ത്താവുമായി കലഹം; പിന്നാലെ 27കാരി കീടനാശിനി കഴിച്ച് മരിച്ചു

ബെംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാര്‍ വിളമ്പിയതിനെ ചൊല്ലി ഭര്‍ത്താവുമായി കലഹിച്ചതിന് പിന്നാലെ 27 കാരി ജീവനൊടുക്കിയതായി പൊലീസ്. ബെംഗളൂരുവിലെ രംഗസ്വാമിയുടെ ഭാര്യ കാവ്യയാണ് കീടനാശിനി കഴിച്ച് മരിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് രംഗസ്വാമിയും കാവ്യയും വിവാഹിതരായത്. ദമ്പതികള്‍ക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. കഴിഞ്ഞദിവസം ദമ്പതികള്‍ തമ്മില്‍ കറിയെ ചൊല്ലി തകര്‍ക്കമുണ്ടായി. മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത അതേ സാമ്പാര്‍ വീണ്ടും ചൂടാക്കി വിളമ്പിയതിനെ ചൊല്ലിയാണ് തര്‍ക്കം. അതിനിടയില്‍ രംഗസ്വാമി കാവ്യയെ അസഭ്യം പറയുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കാര്‍ഷിക ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി കഴിച്ച് കാവ്യ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കാവ്യ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോഴാണ് കുടുംബാംഗങ്ങള്‍ വിവരമറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page