ഉമ്മയുടെ കണ്‍മുന്നില്‍ ഒന്‍പതുകാരനായ മകന്‍ കാറിടിച്ച് മരിച്ചു; അപകടം നീര്‍ച്ചാല്‍, കൊല്ലങ്കാനയില്‍

കാസര്‍കോട്: മാതാവിന്റെ കണ്‍മുന്നില്‍ വച്ച് ഒന്‍പതു വയസ്സുള്ള മകന്‍ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് ഷംസീന ദമ്പതികളുടെ മകന്‍ ഷക്കീര്‍ (9) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക്11 മണിയോടെ കൊല്ലങ്കാനയിലാണ് അപകടം. മാതാവ് ഷംസീനയ്‌ക്കൊപ്പം കാസര്‍കോട് ഭാഗത്തേക്ക് പോകാനായെത്തിയതായിരുന്നു ഷക്കീര്‍. ഇതിനിടയിലാണ് കാറിടിച്ചത്. അപകടത്തിനു ഇടയാക്കിയ കാറില്‍ തന്നെ ഷക്കീറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് കേസെടുത്തു. കിളിങ്കാറിലുള്ള എംസിആര്‍സി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷക്കീര്‍.ഷാമിൽ , ഷാഹിർ സഹോദരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page