കടയിൽ ഐസ് ക്രീം വാങ്ങിക്കാൻ എത്തിയ 11 കാരിയെ ഉപദ്രവിച്ച കേസ്; പ്രതി കോടതിയിൽ കീഴടങ്ങി

കാഞ്ഞങ്ങാട് : ഐസ് ക്രീം വാങ്ങാന്‍ കടയിലെത്തിയ 11 കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. നീലേശ്വരം, പടിഞ്ഞാറ്റം കൊഴുവല്‍, നാഗച്ചേരി സ്വദേശി വിനോദാണ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യിൽ കീഴടങ്ങിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ നീലേശ്വരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തതിന് പിന്നാലെ വിനോദ് ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്.ഫെബ്രുവരി 25ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായസംഭവം . കടയില്‍ ഐസ്ക്രീം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കയറി പിടിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടി വിവരം കൂട്ടുകാരികളോട് പറയുകയുംഅവർ ഇക്കാര്യം അധ്യാപികമാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഒരു ക്ഷേത്രത്തിലെ താല്‍ക്കാലിക സ്ഥാനികനായിരുന്നു വിനോദ്.കേസിൽ പ്രതിയായതോടെ വിനോദിനെ ആ ചുമതലയില്‍ നിന്നും നീക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page