ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് -പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗ്യാലക്‌സി ബസിനാണ് തീപിടിച്ചത്. കോഴിക്കോട് മാങ്കാവ് കടുപ്പിനിയില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. പുക ഉയര്‍ന്നത് കണ്ട് മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെ തീ ആളിപ്പടര്‍ന്നു.

എങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തുടര്‍ന്ന് രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി തീയണയ്ക്കുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. സി എന്‍ ജി ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ബസിനാണ് തീപിടിച്ചത്. ബസിന്റെ മുന്‍വശത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് പടരുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page