വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; റിമാന്റ് തടവുകാരിയെ മര്‍ദിച്ച കെനിയന്‍ സ്വദേശിനിക്കെതിരെ കേസ്

കൊച്ചി: വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ റിമാന്റ് തടവുകാരിയെ മര്‍ദിച്ച സംഭവത്തില്‍ സഹ തടവുകാരിയായ കെനിയന്‍ സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. കാക്കനാട് വനിതാ ജയിലില്‍ നടന്ന സംഭവത്തില്‍ കെനിയന്‍ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്ക്കെതിരെയാണ് ഇന്‍ഫോപാര്‍ക് പൊലീസ് കേസെടുത്തത്. മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ നാഫിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തര്‍ക്കത്തിനിടെ അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തില്‍ പിടിച്ച് തള്ളുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇരുവരെയും സ്ഥലത്തുനിന്ന് മാറ്റി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് അക്കിനി ഒന്യാങ്ങോ ജയിലില്‍ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page