കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി

നീലേശ്വരം: വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചു നല്‍കി യുവാവ് മാതൃകയായി. പൊതു പ്രവര്‍ത്തകന്‍ അനില്‍ വാഴുന്നോറടിയുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ഫോണ്‍ ഉപ്പിലികൈ നന്ദാനത്തെ മധുവിനാണ് വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയത്. മധു മൊബൈല്‍ ഫോണ്‍ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷഫീഖ് എന്നിവരുടെ സാന്നിധ്യത്തില്‍ അനില്‍കുമാര്‍ വാഴുന്നേറടിക്ക് കൈമാറുകയായിരുന്നു. മധുവിന്റെ സത്യസന്ധതയെ നാട്ടുകാര്‍ പ്രശംസിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page