മാതാവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് 4 വയസുകാരി മരിച്ചു

തിരുവനന്തപുരം: മാതാവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നാലു വയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മന്‍സിലില്‍ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകള്‍ സനാ മെഹ്റിന്‍ ആണ് മരിച്ചത്. പാങ്ങോട് ഗവ. എല്‍പിഎസിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്.

മാതാവിനോടൊപ്പം വിവാഹത്തിനുപോയി മടങ്ങുന്നതിനിടെയാണ് അപകടം. ഓട്ടോറിക്ഷയില്‍ വീടിനുമുന്നില്‍ എത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page