വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; റിമാന്റ് തടവുകാരിയെ മര്‍ദിച്ച കെനിയന്‍ സ്വദേശിനിക്കെതിരെ കേസ്

കൊച്ചി: വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ റിമാന്റ് തടവുകാരിയെ മര്‍ദിച്ച സംഭവത്തില്‍ സഹ തടവുകാരിയായ കെനിയന്‍ സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. കാക്കനാട് വനിതാ ജയിലില്‍ നടന്ന സംഭവത്തില്‍ കെനിയന്‍ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്ക്കെതിരെയാണ് ഇന്‍ഫോപാര്‍ക് പൊലീസ് കേസെടുത്തത്. മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ നാഫിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തര്‍ക്കത്തിനിടെ അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തില്‍ പിടിച്ച് തള്ളുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇരുവരെയും സ്ഥലത്തുനിന്ന് മാറ്റി പ്രശ്‌നം …

എച്ച്.ഐ.വി ബാധിതനെന്ന് അറിഞ്ഞതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറി; പിന്നാലെ യുവാവ് ബലം പ്രയോഗിച്ച് രക്തം കുത്തിവച്ച 24കാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: എച്ച്.ഐ.വി ബാധിതനെന്ന് അറിഞ്ഞതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവതിക്ക് ബലം പ്രയോഗിച്ച് എച്ച്.ഐ.വി ബാധിച്ച രക്തം കുത്തിവച്ച സംഭവത്തിന് ഇരയായ 24കാരി ആത്മഹത്യ ചെയ്തു. രക്തം കുത്തിവെച്ച് ഒരു മാസത്തിന് ശേഷമാണ് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 11നാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മനോഹര്‍ എന്ന യുവാവ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി തന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെച്ചത്. ബന്ധുക്കളായ ഇവരുടെ വിവാഹം മാതാപിതാക്കള്‍ നേരത്തെ …

ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; പിക്കപ്പ് ഡ്രൈവര്‍ മരിച്ചു

തളിപ്പറമ്പ്: മട്ടന്നൂര്‍, ഉളിയില്‍ പാലത്തിനു സമീപത്തു ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ പിക്കപ്പ് ഡ്രൈവര്‍ മരിച്ചു. ചക്കരക്കല്ല് കൊയ്യോട്, ആലക്കണ്ടി സ്വദേശിയും കണ്ണൂര്‍ ചാല, ചക്കകുന്നുമ്പ്രത്ത് താമസക്കാരനുമായ നാസിന മന്‍സിലില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ യൂനുസ് (38) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 11.50 മണിയോടെയായിരുന്നു അപകടം. ഇരിട്ടിയില്‍ നിന്നു മട്ടന്നൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്നു പിക്കപ്പ്. ഉളിയില്‍ പാലത്തിനു സമീപത്ത് എത്തിയപ്പോള്‍ ബംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റു ബസ് ഇടിച്ചാണ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും സാരമായി …

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹല്‍വ വാഗ്ദാനം തട്ടിപ്പെന്ന് കന്നിവോട്ടര്‍

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കന്നി വോട്ടര്‍ക്കുള്ള ഹല്‍വ വാഗ്ദാനം യുവാക്കളെ പറ്റിക്കാനായിരുന്നുവെന്ന് ഒരു വോട്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെട്ടു. വയനാട് കാവുംമന്ദം 142-ാം ബൂത്തിലെ കന്നി വോട്ടറായ താന്‍ വോട്ട് ചെയ്ത ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് ഹല്‍വ ആവശ്യപ്പെട്ടെങ്കിലും ഈ ബൂത്തില്‍ ഹല്‍വ ഇല്ലെന്ന മറുപടിയായിരുന്നു ലഭിച്ചതെന്ന് കന്നിവോട്ടര്‍ പറഞ്ഞു. ഇതുകേട്ട് നിരാശനായി വീട്ടിലെത്തിയ യുവാവ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞു. അതിന് മറുപടി ഹല്‍വ കിട്ടുന്നത് തെരഞ്ഞെടുത്ത ബൂത്തുകളില്‍ മാത്രമാണെന്നായിരുന്നു. ഇതിനിടെ കളക്ടറുടെ …

നിയമസഭാ തെരഞ്ഞടുപ്പ്: 20 സീറ്റ് ഉറപ്പിച്ച് മുസ്ലീംലീഗ്; 22 സീറ്റ് വരെ ലഭിച്ചേക്കാമെന്നും വിലയിരുത്തല്‍, കാസര്‍കോട്ടും മലപ്പുറത്തും സമ്പൂര്‍ണ്ണ വിജയമെന്നും കണക്കു കൂട്ടല്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 മുതല്‍ 22 സീറ്റുകള്‍ വരെ നേടാനാകുമെന്ന് മുസ്ലീംലീഗ് വിലയിരുത്തുന്നു. ബൂത്തുകളില്‍ നിന്നു പ്രവര്‍ത്തകര്‍ കൈമാറിയ കണക്കുകൾ പരിശോധിച്ച ശേഷമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഈ വിലയിരുത്തലില്‍ എത്തിയത്. മലപ്പുറം ജില്ലയിലെ 16 സീറ്റുകളിലും വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം പൊന്നാനിയില്‍ വിജയിക്കുന്നതു തങ്ങളായിരിക്കുമെന്നു സി പി എം വിലയിരുത്തുന്നു. കാസര്‍കോട് ജില്ലയില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച രണ്ടു സീറ്റുകളിലും വിജയം ഉറപ്പാണെന്നും വിലയിരുത്തുന്നുണ്ട്. ലീഗിന്റെ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമായാല്‍ കാസര്‍കോട് ജില്ലയില്‍ അക്കൗണ്ട് …

പെരിയ, നിടുവോട്ട് പാറയിലെ വേങ്ങര വളപ്പില്‍ നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, നിടുവോട്ട്പാറയിലെ വേങ്ങര വളപ്പില്‍ നാരായണന്‍ (65) അന്തരിച്ചു. പെരിയ ക്ഷീരോല്‍പാദക സംഘം മുന്‍ ഡയറക്ടര്‍, പെരിയ പുലിഭൂതസ്ഥാനം മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായിരുന്ന നാരായണന്‍ മികച്ച ക്ഷീര കര്‍ഷകന്‍ കൂടിയായിരുന്നു.ഭാര്യ: സതി. സഹോദരങ്ങള്‍: ചോയിച്ചി, വെള്ളച്ചി, പരേതരായ രാമന്‍, സാവിത്രി.

28 കാരിയായ ഭാര്യ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; 40 കാരനായ ഭര്‍ത്താവിന് കോടതി തടവുശിക്ഷ വിധിച്ചു

എഡിന്‍ബര്‍ഗ്: 28 കാരിയായ ഭാര്യ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 40 കാരനായ ഭര്‍ത്താവിന് കോടതി തടവുശിക്ഷ വിധിച്ചു. സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോ ഹൈക്കോടതിയാണ് ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഭര്‍ത്താവിനെ എട്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശാരീരികവും മാനസികവുമായ പീഡനങ്ങളിലൂടെ ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന കുറ്റത്തിനാണ് കോടതി ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചത്. ഒരു ആത്മഹത്യയില്‍ പങ്കാളിയെ കുറ്റക്കാരനായി കണ്ടെത്തുന്ന സ്‌കോട്ട്ലന്‍ഡിലെ ആദ്യത്തെ ചരിത്രപ്രധാനമായ കേസുകൂടിയാണിത്. 2023 ജുലൈയില്‍ ആണ് ഭര്‍ത്താവ് ലീ മില്‍നെന്റെ മാനസിക …

ഇനി യാത്ര ചൊവ്വ ഗ്രഹത്തിലേക്ക്; ചന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ബഹിരാകാശ യാത്രികര്‍ക്ക് ട്രമ്പിന്റെ അഭിനന്ദനം

വാഷിംഗ്ടണ്‍: 11 ദിവസത്തെ ബഹിരാകാശ ചന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ്-2 സംഘം ഇന്ന് (ഏപ്രില്‍ 11) രാവിലെ വിജയകരമായി തിരിച്ചെത്തി.മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തിലെ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് പസഫിക് സമുദ്രത്തില്‍ വിജയകരമായി പതിച്ച ആര്‍ട്ടെമിസ്-2 അംഗങ്ങള്‍ സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്തിയതോടെ അവരെ ആരോഗ്യ പരിശോധനക്കു കൊണ്ടുപോയി. ഒറിയോണ്‍ ബഹിരാകാശ പേടകത്തില്‍ നിന്നു നാലു ബഹിരാകാശ യാത്രികരെയും വിജയകരമായി പുറത്തെടുത്തുടനെ അവരെ യു എസ് എസ് ജോണ്‍ പി മൂര്‍ത്തയിലെത്തിച്ചു. അമേരിക്കയിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജീവനക്കാര്‍ ബഹിരാകാശ സഞ്ചാരികളെ …

മുന്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ജെ പി രാമചന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ജയമ്മ അന്തരിച്ചു

കാസര്‍കോട്: സി പി എം നേതാവും പള്ളിക്കര പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന പനയാല്‍, പെരിയാട്ടടുക്കം, മുനിക്കലിലെ പരേതനായ ജെ പി രാമചന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ജയമ്മ (85) അന്തരിച്ചു. മക്കള്‍: ജെ ആര്‍ മോഹന ചന്ദ്ര(റിട്ട. ഹെഡ്മാസ്റ്റര്‍ ജി എച്ച് എസ് എസ് കുണ്ടംകുഴി), ജയലക്ഷ്മി, സാവിത്രി, പ്രേമലത, കസ്തൂരി, ബാലചന്ദ്ര (ഗള്‍ഫ്), ഹരിശ്ചന്ദ്ര, ഹേമലത, സത്യചന്ദ്ര. മരുമക്കള്‍: ശുഭലക്ഷ്മി, പത്മനാഭ, സുബ്രഹ്മണ്യ, പത്മനാഭ, പരേതനായ പ്രഭാകര, സവിത, സൗമ്യ, ലക്ഷ്മണ, രാജലക്ഷ്മി.

മകളെ പീഡിപ്പിച്ചതായി പരാതി; പിതാവ് പോക്‌സോ പ്രകാരം കസ്റ്റഡിയില്‍

കാസര്‍കോട്: മകളെ പീഡിപ്പിച്ചുവെന്നു പരാതിയില്‍ പിതാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. 53 കാരനെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്ലസ്ടുവിനു പഠിക്കുന്ന കാലത്തു തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് ഇരുപതു വയസായി. ഭയം കാരണം സംഭവത്തെ കുറിച്ച് പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ലെന്നു പറയുന്നു. ഇപ്പോള്‍ കൂടുതല്‍ ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ വിവരം മാതാവിനെ അറിയിക്കുകയായിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് മാതാവാണ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കി; മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍ സ്വദേശിയായ പിതാവിനെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ബൈക്കു കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍, റഹ്‌മത്ത് നഗറിലെ ബിലാല്‍ മന്‍സിലില്‍ അബ്ദുല്‍ ഖാദറി (53)നെതിരെയാണ് കുമ്പള എസ് ഐ സി സനീത് സ്വമേധയാ കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മൊഗ്രാല്‍ കുതുബി നഗറിലാണ് സംഭവം. സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ മൊഗ്രാല്‍, മൈമൂണ്‍ നഗര്‍ ഭാഗത്തു നിന്നും മൊഗ്രാല്‍ ഭാഗത്തേയ്ക്ക് ബൈക്കുമായി വരുകയായിരുന്നു കുട്ടി. ബൈക്ക് തടഞ്ഞു നിര്‍ത്തി ലൈസന്‍സ് ആവശ്യപ്പെട്ടു. …

പയ്യന്നൂരില്‍ അക്രമം തുടരുന്നു; വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിനു തീവെയ്ക്കാന്‍ ശ്രമം, മഴ മറയ്ക്ക് തീയിട്ടു

പയ്യന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പടരുന്നു.യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ച വി കുഞ്ഞികൃഷ്ണന്റെ അനുയായിയെന്നു പറയുന്ന എരമം പേരൂലിലെ എം കെ നാരായണന്റെ കാറിനാണ് തീയിട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് തീ വെയ്പ് ഉണ്ടായത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പഞ്ചായത്ത് ജീവനക്കാരനായ നാരായണന്‍ എ ന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയാണ്. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തെ അനുകൂലിച്ച് നാരായണന്‍ …

ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്

ചിക്കമംഗളൂരു: കര്‍ണാടകത്തിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ താഴ് വാരത്തില്‍ വീണ് മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. പരിക്കുകള്‍ വീഴ്ച്ചയില്‍ സംഭവിച്ചതാണെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തണമെന്നും മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ പുറത്തുവരട്ടെ എന്നും …

കാരിപ്പാടിയിലെ ചന്ദ്രശേഖര അന്തരിച്ചു

കുമ്പള: ഭാസ്‌കര നഗര്‍ കാരിപ്പാടിയിലെ ചന്ദ്രശേഖര (57) അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. ഭാര്യ: പുഷ്പലത. മക്കള്‍: ജീവന്‍, സന്ധ്യ. സഹോദരങ്ങള്‍: വിശ്വനാഥന്‍, ലീലാവതി. ചന്ദ്രശേഖര നേരത്തെ ഉപ്പളയിലും കുമ്പളയിലും ടെയ്‌ലറായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു; നിരവധിപേരെ കാണാതായി

മഥുര: പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി യാത്ര ചെയ്യുകയായിരുന്ന ടൂറിസ്റ്റ് ബോട്ട് വൃന്ദാവനിലെ യമുനാ നദിയിൽ മറിഞ്ഞ് 10 പേർ മരിച്ചു. നിരവധിപേരെ കാണാതായതായി അധികൃതർ അറിയിച്ചു. 25വോളം വിനോദസഞ്ചാരികളുമായി നദിയുടെ ആഴമേറിയ ഭാഗത്ത് കൂടി ബോട്ട് അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടയിൽ പുഴയിലൂടെ ഒഴുകിവന്ന കടത്ത് ചങ്ങാടത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .കേസി ഘട്ടിനടുത്തായിരുന്നു അപകടം .പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഈ കടവിൽ അടുത്തിടെ കടത്തു ചങ്ങാടം ഒഴിവാക്കിയിരുന്നതാണ്. അപകടമുണ്ടായ ഉടനെ ആറു പേർ മരിച്ചതായി ജില്ലാ കളക്ടർ …

പശ്ചിമേഷ്യൻ സംഘർഷം : യു.എസ് – ഇറാൻ ചർച്ച നാളെ; ഇറാൻ പ്രതിനിധികൾ ഇസ്ലാമബാദിൽഎത്തി; അമേരിക്കൻ വൈസ് പ്രസിഡന്റ് യാത്ര പുറപ്പെട്ടു

വാഷിംഗ്ടൺ: ഇറാൻ- അമേരിക്കൻ ആക്രമങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് അമേരിക്കൻ വൈസ് പ്രസിഡണ്ട് . ജെ ഡി വാൻസ് വെള്ളിയാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിലേക്ക് യാത്രതിരിച്ചു. 41 ദിവസമായി തുടരുന്ന ആക്രമങ്ങൾ പരിഹരിക്കാൻ ചർച്ച സഹായകമാവട്ടെ എന്ന് വാൻസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ചർച്ചയെ ഇറാൻ നല്ല വിശ്വാസത്തോടെ സമീപിച്ചാൽ ക്രിയാത്മകമായ ഇടപെടലിന് അമേരിക്ക തയ്യാറാണെന്ന് യാത്രതിരിക്കും മുമ്പ് വാർത്തകരോട് അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു .അത്പോസിറ്റീവായിരിക്കുമെന്ന് താൻ കരുതുന്നു. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതുപോലെ …

വോട്ട് ചെയ്ത ശേഷം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: വോട്ട് ചെയ്ത ശേഷം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് സ്വദേശി പി സുരേഷ് കുമാറാണ്(53) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞദിവസം രാവിലെ കുടുംബസമേതം പാലാരിവട്ടം സെന്റ് റാഫേല്‍ സ്‌കൂളിലെത്തി വോട്ട് ചെയ്ത ശേഷം പതിവ് പോലെ എറണാകുളം നോര്‍ത്തിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു സുരേഷ്. വഴിമധ്യേ നെഞ്ച് വേദന അനുഭവപ്പെട്ട സുരേഷ് അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി. എന്നാല്‍ അവിടെ വച്ചുതന്നെ മരണം സംഭവിച്ചു. സിന്ധുവാണ് …

ബസ് റിപ്പയറിംഗിനിടെ അപകടം; തൊഴിലാളി മരിച്ചു

കോഴിക്കോട്: ബസ് റിപ്പയറിംഗിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരിപ്രസാദ് ആണ് മരിച്ചത്. ബസിനടിയില്‍ കിടന്ന് ജോലി ചെയ്യുന്നതിനിടെ ജാക്കി നീങ്ങിയാണ് അപകടം. ഗിരിപ്രസാദിനൊപ്പം മറ്റൊരാള്‍ കൂടി ജോലി ചെയ്തിരുന്നെങ്കിലും അദ്ദേഹം കാലിനേറ്റ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ബസിനടിയില്‍ കുടുങ്ങിയ ഇരുവരേയും ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗിരിപ്രസാദിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന ആള്‍ ചികിത്സയില്‍ തുടരുകയാണ്.