എച്ച്.ഐ.വി ബാധിതനെന്ന് അറിഞ്ഞതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറി; പിന്നാലെ യുവാവ് ബലം പ്രയോഗിച്ച് രക്തം കുത്തിവച്ച 24കാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: എച്ച്.ഐ.വി ബാധിതനെന്ന് അറിഞ്ഞതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവതിക്ക് ബലം പ്രയോഗിച്ച് എച്ച്.ഐ.വി ബാധിച്ച രക്തം കുത്തിവച്ച സംഭവത്തിന് ഇരയായ 24കാരി ആത്മഹത്യ ചെയ്തു. രക്തം കുത്തിവെച്ച് ഒരു മാസത്തിന് ശേഷമാണ് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് 11നാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മനോഹര്‍ എന്ന യുവാവ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി തന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെച്ചത്. ബന്ധുക്കളായ ഇവരുടെ വിവാഹം മാതാപിതാക്കള്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണെന്ന് പറയുന്നു. അതിനിടെയാണ് മനോഹറിന്റെ മാതാപിതാക്കള്‍ എച്ച്ഐവി ബാധിതരാണെന്ന് അറിയുന്നത്. തുടര്‍ന്ന് യുവതിയും വീട്ടുകാരും മനോഹറിനെ എച്ച്ഐവി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ മനോഹറിനും രോഗം സ്ഥിരീകരിച്ചതോടെ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി. പിന്നാലെയാണ് മനോഹര്‍ തന്റെ രക്തം യുവതിക്ക് കുത്തിവച്ചത്. സംഭവത്തില്‍ മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page