പ്രതിസന്ധി സമയത്തും രക്തദാനം നൽകി പയസ്വിനി അബുദാബി അംഗങ്ങൾ

അബുദാബി: പ്രതിസന്ധികൾക്കിടയിലും റമദാൻ മാസത്തിൽ രക്തദാനം നടത്തി കാസർകോട് പ്രവാസി കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി.അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് മ നടത്തിയ ക്യാമ്പിൽ 60 ൽ പരം പയസ്വിനി അംഗങ്ങൾ രക്തദാനം നൽകി. പയസ്വിനി അബുദാബി കുടുബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി തവണ ഇത്തരം ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. രക്ഷാധികാരികളായ സുരേഷ്‌കുമാർ ടിവി, ജയകുമാർ പെരിയ, പയസ്വിനി പ്രസിഡന്റ് വാരിജാക്ഷൻ ഒളിയത്തടുക്കം, സെക്രട്ടറി ആനന്ദ് പെരിയ, ട്രഷറർ ഹരിപ്രസാദ് മുല്ലച്ചേരി, നേതൃത്വം നൽകി.

കിണാവൂർ എടം കിരാതേശ്വര ക്ഷേത്രം നവീകരണ അഷ്ടബന്ധ കലശം : സാംസ്കാരിക സദസ്സും സുവനീർ പ്രകാശനവും നടത്തി

ചോയ്യംങ്കോട് :കിണാവൂർ എടം ശ്രീ കിരാതേശ്വര ക്ഷേത്രം നവീകരണ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.പോത്താംകണ്ടം ആനന്ദഭവനം കൃഷ്ണാനന്ദ ഭാരതി സ്വാമി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മണിയറ കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ചു. പാശുപതം സുവനീർ പ്രശസ്ത ചലച്ചിത്രകാരൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശനം ചെയ്തു.വാർഡ് മെമ്പർ കെ പി മധുസൂദനൻസുവനീർസ്വീകരിച്ചു.തിടമ്പ് നൃത്ത കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ  ഉപേന്ദ്ര അഗ്ഗിത്തായ, വാദ്യകലാകാരൻകൃഷ്ണ മാരാർ ,വാദ്യകലാകാരൻ പിലിക്കോട് ദാമോദര മാരാർ ,മുൻ …

മരം കടപുഴകിവീണു ; ഗതാഗതം തടസ്സപ്പെട്ടു

കരിന്തളം:ഭീമനടി പ്ലാച്ചിക്കര ഫോറസ്റ്റിൽ ചെടങ്ങ മുള്ള് പടർന്ന ഈങ്ങമുള്ള് മരം വേരോടെ കടപുഴകി വീണു ഭീമനടി വെള്ളരിക്കുണ്ട് സംസ്ഥാനപാതയിൽ ഒരു മണിക്കൂറോളംഗതാഗതംതടസ്സപ്പെട്ടു.പ്ലാച്ചിക്കര വനഭാഗത്ത് നിന്നു സെക്ഷൻ ജീവനക്കാർ,പ്ലാച്ചിക്കര വന സംരക്ഷണ സമിതി അംഗങ്ങൾ, കയ്യൂരിൽ നിന്നും വന്ന ഫയർ ഫോഴ്സ് അധികൃതർ, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് മരങ്ങളും മുള്ളുകളും കൊത്തി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.മരം കടപുഴകി വീഴുമ്പോൾ ആ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ഇനിയും മരങ്ങൾ റോഡിലേക്ക് വീഴാൻ സാഹചര്യം കാത്തുനിൽക്കുന്നുണ്ട്.

പ്ലാസ്റ്റിക് മാലിന്യം റോഡില്‍ കത്തിക്കരുതെന്ന് ഉപദേശിച്ച യുവാവിനു തെറിയഭിഷേകം; പഞ്ചായത്തിലും പൊലീസിലും പരാതി

കുമ്പള: കുമ്പള ടൗണില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നത് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച യുവാവിനെതിരെ അസഭ്യാഭിഷേകം. ഇതിനെതിരെ യുവാവ് കുമ്പള പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കി. പരാതിക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ വീഡിയോയും നല്‍കിയിട്ടുണ്ട്. കുമ്പള- ബദിയഡുക്ക റോഡിലെ ഫെഡറല്‍ ബാങ്കിനു സമീപത്തു റോഡിലാണ് പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിച്ചത്. അതില്‍ നിന്നുള്ള പുക സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തില്‍ എത്തിയതിനെ തുടര്‍ന്നു കായിക പരിശീലനത്തിനെത്തിയവരാണ് തീ അണയ്ക്കണമെന്നും ജിംനേഷ്യത്തില്‍ പുക പടരുന്നുണ്ടെന്നും സൗമ്യമായി അപേക്ഷിച്ചതെന്നു …

ഗോവിന്ദന്‍ പള്ളിക്കാപ്പിലും സി എച്ച് കുഞ്ഞമ്പുവും പത്രിക സമര്‍പ്പിച്ചു; അവസാന ദിവസം തിങ്കളാഴ്ച

കാസര്‍കോട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി പി ഐ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഉദുമയിലെ സി എച്ച് കുഞ്ഞമ്പുവും ഇന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കന്നി അങ്കത്തിനു ഇറങ്ങിയ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഇടതു മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം പ്രകടനമായെത്തിയാണ് ആര്‍ ഡി ഒ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, എം രാജഗോപാലന്‍ എം എല്‍ എ, നഗരസഭാ …

സ്വകാര്യ ബസ് കണ്ടക്ടര്‍ അസുഖം മൂലം മരിച്ചു

കാസര്‍കോട്: രോഗബാധിതനായി ചികിത്സയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. മഞ്ചേശ്വരം, വൊര്‍ക്കാടി, ധര്‍മ്മനഗറിലെ ബാബു പൂജാരിയുടെ മകന്‍ സുകുമാര(51)നാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ദീര്‍ഘകാലം തലപ്പാടി- ആനക്കല്ല്, ഉപ്പള- കന്യാന റൂട്ടിലോടുന്ന ദുര്‍ഗ്ഗാ പ്രസാദ് ബസിലെ കണ്ടക്ടര്‍ ആയിരുന്നു. മാതാവ്: പരേതയായ കൃഷ്ണ. ഭാര്യ: യശോദ. ഏകമകള്‍: സാന്‍വി. സഹോദരങ്ങള്‍: സുജാത, അനിത.

ബി എല്‍ ഒ ആത്മഹത്യ ചെയ്തത് അമിത ജോലി സമ്മര്‍ദ്ദം മൂലമെന്ന് ആരോപണം; ഉന്നതതല അന്വേഷണം നടത്തുമെന്ന് ആര്‍ ഡി ഒ ഉറപ്പു നല്‍കി, തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലെ ബി എല്‍ ഒ സവാദ് (32) പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത് ജോലി സമ്മര്‍ദ്ദം മൂലമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇതേ കുറിച്ച് ഉന്നതല തല അന്വേഷണം നടത്തുമെന്ന് ആര്‍ ഡി ഒ ബിനു ജോസഫ് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. ഇതേ തുടര്‍ന്ന് മൃതദേഹം കാഷ്വാലിറ്റിയില്‍ നിന്നു മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് സവാദിനെ മൊഗ്രാല്‍ പുഴയില്‍ അവശനിലയില്‍ കാണപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും …

മാര്‍ച്ച് 22: ലോക ജലദിനം-നമുക്കു ജലം സംരക്ഷിക്കാം; ജീവന്‍ രക്ഷിക്കാം

സുനില്‍കുമാര്‍ കരിച്ചേരി(ജിയോളജി അധ്യാപകന്‍,ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി) മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും, സസ്യലതാദികള്‍ക്കും അവയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ജലം.ശുദ്ധജല ക്ഷാമം അതി രൂക്ഷമാകുന്ന വര്‍ത്തമാന കാലത്ത് ഏറെ വിശേഷപ്പെട്ട ഒരു ദിനമാണ് ലോക ജല ദിനം. ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശമനുസരിച്ച് 1993 മാര്‍ച്ച് 22 മുതലാണ് ലോക ജലദിനം ആചരിച്ചു തുടങ്ങിയത്. ഏറെ പ്രത്യേകതകളുള്ള ഒരു രാസ സംയുക്തമാണ് ജലമെന്ന് നമുക്കറിയാം. ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാന്‍ സാധിക്കുന്ന, ജലമില്ലാതെയുള്ള …

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കൊല്ലം അഡീഷണല്‍ സെഷന്‍ഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ പ്രതിയായ സന്ദീപുമായി 2023 മെയ് 10ന് രാത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു അക്രമം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന വന്ദനയെ പരിശോധനയ്ക്കിടയില്‍ സന്ദീപന്‍ മാരകമായി അക്രമിക്കുകയായിരുന്നു. കേരള മസഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ രണ്ടര വര്‍ഷത്തിനുശേഷമാണ് കോടതി വിധി പറയുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. …

ഈശ്വരമംഗലം സ്വദേശിനിയെ കഴുത്തറുത്തുകൊന്നു; കൊലക്കത്തി കൊണ്ട് സ്വയം കഴുത്തു മുറിച്ച ഭര്‍ത്താവ് ഗുരുതരനിലയില്‍

പുത്തൂര്‍: കേരള- കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ ഈശ്വരമംഗലം സ്വദേശിനിയെ പുത്തൂരില്‍ കഴുത്തറുത്തു കൊന്നു. കൃത്യത്തിനു ശേഷം കൊലക്കത്തികൊണ്ട് സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിനെ അതീവ ഗുരുതരനിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍, അരിയടുക്ക, കട്ടത്തെരു, ഗോള്‍ത്തിലയിലെ പുരുഷോത്തമ എന്ന ബൈര (50)യുടെ ഭാര്യ ഈശ്വര മംഗലം സ്വദേശിനി സാവിത്രി (42)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യാശ്രമവും അരങ്ങേറിയത്.ഇരുവരും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം …

പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു: വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

പി പി ചെറിയാൻ വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നുമകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.അതിജീവിതയായ 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ ഞെട്ടിക്കുന്നു. തന്നെ ഒരു മണിക്കൂറോളം കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പിതാവിനോട് താൻ ക്ഷമിച്ചതായി മകൾ ബ്രിട്ടാനിപറഞ്ഞു.. സെപ്റ്റംബർ 19-ന് പുലർച്ചെയാണ് ഉറങ്ങിക്കിടന്ന ബ്രിട്ടാനിയെ പിതാവ് റോഡ്‌നി ഡേവിസ് (62) ആക്രമിച്ചത്. താൻ നിർമ്മിച്ച ഒരു പ്രത്യേക വധശിക്ഷാ ഉപകരണം ഉപയോഗിച്ച് ഒരു മണിക്കൂറോളം അദ്ദേഹം മകളെ ശ്വാസം …

രണ്ട് സ്ത്രീകളും മൂന്ന്കുട്ടികളും താമസ സ്ഥലത്ത് മരിച്ചനിലയില്‍

കൊച്ചി: രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളേയും താമസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെട്ടു. എറണാകുളം വടുതലയില്‍ വാടക കെട്ടിടത്തിലെ താമസക്കാരാണ് മരിച്ചത്. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണെന്ന് പറയുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയ്ക്ക് വന്നവരാണ് ഇവരെന്ന് സൂചനയുണ്ട്. മുറി വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് ഇവരെന്ന് പറയുന്നു. രണ്ടുമാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണെന്ന് അയല്‍വാസി പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കമ്മ്യൂണിസ്റ്റ് ഭരണം കേരളജനത തൂത്തെറിയും: ദീപാദാസ് മുന്‍ഷി

കാസര്‍കോട്: കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം തൊഴില്‍ രഹിതരായ യുവാക്കളും വാഗ്ദാനലംഘനത്തിനിരയായ ജനങ്ങളും ചേര്‍ന്നു തൂത്തെറിയുമെന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പ്രസ്താവിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ജേതാക്കളായ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ക്കു കാസര്‍കോട്ടു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.മോഹന വാഗ്ദാനങ്ങള്‍ നല്‍കി 10 വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയുടെ കടയ്ക്കല്‍ കത്തി വയ്ക്കുകയായിരുന്നു. ലക്ഷക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കുമെന്നു വീമ്പിളക്കിയവര്‍ യുവാക്കള്‍ എന്നും വ്യാമോഹത്തിനു പിന്നാലെ നിന്നു കൊള്ളുമെന്നു …

കാണാതായ ശേഷം പുഴയില്‍ അവശനിലയില്‍ കാണപ്പെട്ട ബി എല്‍ ഒ മരിച്ചു; ചെര്‍ക്കള സ്‌കൂളില്‍ അധ്യാപകനായ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി സവാദ് ആണ് മരിച്ചത്

കാസര്‍കോട്: ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നു കാണാതാവുകയും ഒന്‍പതു മണിയോടെ മൊഗ്രാല്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കാണപ്പെടുകയും ചെയ്ത ബി എല്‍ ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) മരിച്ചു.മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ ഒന്നാം ബൂത്ത് ബി എല്‍ ഒ ആണ്. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സവാദിനെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് നാട്ടുകാരും അയല്‍ക്കാരും തെരച്ചില്‍ നടത്തുന്നതിനിടയിലാണ് അദ്ദേഹത്തെ …

കുട്ടി ഡ്രൈവര്‍മാരുടെ ഇരുചക്രവാഹന ഡ്രൈവിംഗ്: മണ്ടേക്കാപ്പില്‍ പിതാവിനും ഇച്ചിലങ്കോട്ട് മാതാവിനുമെതിരെ കേസ്

കുമ്പള: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍കൊടുത്ത രക്ഷിതാക്കള്‍ക്കെതിരെ കുമ്പള പൊലീസ് രണ്ട് കേസെടുത്തു. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കുട്ടി ഡ്രൈവര്‍മാര്‍ക്കു നോട്ടീസ് നല്‍കി.കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യാര്‍ മണ്ടേക്കാപ്പ്, മംഗല്‍പ്പാടി ഇച്ചിലങ്കോട് എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് കുട്ടി ഡ്രൈവര്‍മാരെയും വാഹനങ്ങളും പിടികൂടിയത്. ഇച്ചിലങ്കോട് എല്‍ പി സ്‌കൂളിനടുത്ത് ഇന്നലെ ഉച്ചക്കു അപകടകരമായ നിലയില്‍ ബൈക്ക് ഓടിക്കുകയായിരുന്ന കുട്ടി ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടയില്‍ മാതാവാണ് ബൈക്ക് ഓടിക്കാന്‍ നല്‍കിയതെന്നു കുട്ടി ഡ്രൈവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നു ബൈക്ക് കസ്റ്റഡിയിലെടുത്ത ശേഷം …

വാഹനം ഓടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം: പള്ളിക്കര, പൂച്ചക്കാട്ട് യുവാവിനു കുത്തേറ്റു; എട്ടു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ട് യുവാവിനു കുത്തേറ്റു. ഷംനത്ത് മന്‍സിലിലെ പി കെ സാജിറി (42)നാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി എഴേകാല്‍ മണിയോടെയാണ് സംഭവം. സാജിറിന്റെ വീട്ടുവളപ്പിലേയ്ക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം മൂര്‍ച്ചയുള്ള ഇരുമ്പായുധം കൊണ്ട് കുത്തുകയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.പരാതിക്കാരനായ സാജിര്‍ വാഹനം ഓടിക്കുന്നതിനിടയില്‍ പ്രതി എതിര്‍ദിശയില്‍ വാഹനത്തിനു നേരെ വന്നതിനെ ചൊല്ലി ഉണ്ടായ വാക്കു തര്‍ക്കമാണ് അക്രമത്തിനു കാരണമായതെന്നു പറയുന്നു.സംഭവത്തില്‍ സാജിറിന്റെ പരാതി …

വിമോചന സമരം: ചരിത്രത്തിന്റെ ബാല്യകാല സ്മരണകൾ

സി. വി. സാമുവൽ, ഡെട്രോയിറ്റ് അടുത്തിടെ മക്കളിലൊരാൾ ചോദിച്ച ഈ ലളിതമായ ചോദ്യം എന്നെ കൊണ്ടുപോയത് ആറ് പതിറ്റാണ്ടുകൾക്ക് പിന്നിലേക്കാണ്. കാലപ്പഴക്കത്തിൽ പല ഓർമ്മകളും മാഞ്ഞുപോയെങ്കിലും, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ച 1958-59 കാലഘട്ടം ഇന്നും എന്റെ മനസ്സിൽ ഒരു കൗമാരക്കാരന്റെ കൗതുകത്തോടെയും ഗൗരവത്തോടെയും തെളിഞ്ഞുനിൽക്കുന്നു. 1959 ജൂലൈ 31. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമ്പോൾ എനിക്ക് പതിനഞ്ച് വയസ്സായിരുന്നു. ഹൈസ്കൂൾ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ഞാൻ, ചരിത്രം എന്നത് …

മഞ്ചേശ്വരത്ത് യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഇന്ന് രാത്രിയാണ് സംഭവം .വീട്ടുകാർ ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് താഹയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് പറയുന്നു. മുഹമ്മദ് അഷ്റഫാണു പിതാവ്. മാതാവ്: താഹിറ . സഹോദരങ്ങൾ: തഹാനി, തൻസി .