പ്ലാസ്റ്റിക് മാലിന്യം റോഡില്‍ കത്തിക്കരുതെന്ന് ഉപദേശിച്ച യുവാവിനു തെറിയഭിഷേകം; പഞ്ചായത്തിലും പൊലീസിലും പരാതി

കുമ്പള: കുമ്പള ടൗണില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നത് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച യുവാവിനെതിരെ അസഭ്യാഭിഷേകം. ഇതിനെതിരെ യുവാവ് കുമ്പള പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കി. പരാതിക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ വീഡിയോയും നല്‍കിയിട്ടുണ്ട്. കുമ്പള- ബദിയഡുക്ക റോഡിലെ ഫെഡറല്‍ ബാങ്കിനു സമീപത്തു റോഡിലാണ് പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിച്ചത്. അതില്‍ നിന്നുള്ള പുക സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തില്‍ എത്തിയതിനെ തുടര്‍ന്നു കായിക പരിശീലനത്തിനെത്തിയവരാണ് തീ അണയ്ക്കണമെന്നും ജിംനേഷ്യത്തില്‍ പുക പടരുന്നുണ്ടെന്നും സൗമ്യമായി അപേക്ഷിച്ചതെന്നു പറയുന്നു. ഇതു കേട്ടു പ്രകാപിതനായ ഒരു ടെമ്പോ ഡ്രൈവറാണ് അസഭ്യമായി പ്രതികരിക്കുകയും പോയി പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page