മരം കടപുഴകിവീണു ; ഗതാഗതം തടസ്സപ്പെട്ടു

കരിന്തളം:ഭീമനടി പ്ലാച്ചിക്കര ഫോറസ്റ്റിൽ ചെടങ്ങ മുള്ള് പടർന്ന ഈങ്ങമുള്ള് മരം വേരോടെ കടപുഴകി വീണു ഭീമനടി വെള്ളരിക്കുണ്ട് സംസ്ഥാനപാതയിൽ ഒരു മണിക്കൂറോളംഗതാഗതംതടസ്സപ്പെട്ടു.
പ്ലാച്ചിക്കര വനഭാഗത്ത് നിന്നു സെക്ഷൻ ജീവനക്കാർ,
പ്ലാച്ചിക്കര വന സംരക്ഷണ സമിതി അംഗങ്ങൾ, കയ്യൂരിൽ നിന്നും വന്ന ഫയർ ഫോഴ്സ് അധികൃതർ, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് മരങ്ങളും മുള്ളുകളും കൊത്തി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.മരം കടപുഴകി വീഴുമ്പോൾ ആ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ഇനിയും മരങ്ങൾ റോഡിലേക്ക് വീഴാൻ സാഹചര്യം കാത്തുനിൽക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page