കാണാതായ ശേഷം പുഴയില്‍ അവശനിലയില്‍ കാണപ്പെട്ട ബി എല്‍ ഒ മരിച്ചു; ചെര്‍ക്കള സ്‌കൂളില്‍ അധ്യാപകനായ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി സവാദ് ആണ് മരിച്ചത്

കാസര്‍കോട്: ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നു കാണാതാവുകയും ഒന്‍പതു മണിയോടെ മൊഗ്രാല്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കാണപ്പെടുകയും ചെയ്ത ബി എല്‍ ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) മരിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്.

മൊഗ്രാല്‍ പുത്തൂര്‍ ഒന്നാം ബൂത്ത് ബി എല്‍ ഒ ആണ്. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സവാദിനെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് നാട്ടുകാരും അയല്‍ക്കാരും തെരച്ചില്‍ നടത്തുന്നതിനിടയിലാണ് അദ്ദേഹത്തെ അവശനിലയില്‍ കടവത്ത് പുഴയില്‍ കാണപ്പെട്ടത്. ഉടന്‍ കരയ്‌ക്കെടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് പൊലീസും സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page