അലി എം അടുക്കം അന്തരിച്ചു

ബന്തിയോട്: ബന്തിയോട് അടുക്കത്തെ പഴയകാല പ്രവാസിയായിരുന്ന പരേതരായ അറബി-ആയിഷ ദമ്പതികളുടെ മകന്‍ അടുക്കം ആയിഷ മനസിലില്‍ അലി എം അടുക്കം (62) അന്തരിച്ചു. ഭാര്യ മറിയാമ്മ.മക്കള്‍: തസ്‌നീമ,ആദില്‍,തശ്രീഫ. മരുമക്കള്‍: റസാഖ്, നാസര്‍ (ബബ്രാണ), ഫഹ് മീന(ഉപ്പള). സഹോദരങ്ങള്‍: അന്തുമാന്‍, അറബി, മുഹമ്മദ്, അബൂബക്കര്‍, ബീഫാത്തിമ്മ, നബീസ, അബ്ദുല്‍ റഹ്‌മാന്‍.

ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫി: മൊഗ്രാൽ പുത്തൂരിലെ രണ്ട് ടീമുകൾ ഫൈനലിൽ നേർക്കുനേർ

കുമ്പള: മൊഗ്രാൽ ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിനടത്തുന്ന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മൊഗ്രാൽ പുത്തൂരിലെ രണ്ടു ടീമുകൾ ഫൈനലിൽ പ്രവേടിച്ചു.ആവേശകരമായി നടന്ന രണ്ടാം ദിവസ മത്സരത്തിൽ ഡി ഡി പി ഫ്രയ്റ്റ് ആസ്ട്രലേർസ് മാംഗ്ലൂർ എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചു വിഗാൻസ് മൊഗ്രാൽപുത്തൂർ കടവത്ത് ഫൈനലിൽ പ്രവേശിച്ചു.യങ് ചലഞ്ചേഴ്സ് കുന്നിൽ കളിയുടെ ആദ്യ ദിവസം ഫൈനലിലെത്തിയിരുന്നു. ഇന്നലെ നടന്നആദ്യ മത്സരത്തിൽ ഗ്രീൻ സ്റ്റാർ കാടങ്കോടിനെ വികാസ് കടവത്ത് തോൽപ്പിസിജെയിരുന്നു. …

സി പി എം പ്രവർത്തകരുടെ സത്യസന്ധത: നാടിന്റെ അഭിനന്ദനം

കുമ്പള : ഇന്ന് രാവിലെ മംഗലാപുരം എയർപോർട്ടിൽ നിന്നും നീലേശ്വരത്തേക്കുള്ള യാത്രാമധ്യേ കുമ്പള ദേശീയപാതയിലെ റോഡിൽ കളഞ്ഞു കിട്ടിയ പണം നീലേശ്വരം മുനിസിപ്പൽ കൗൺസിലർ കുമ്പള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃക കാട്ടി. നീലേശ്വരം നഗരസഭ കൗൺസിലർ സുഭാഷ് ചാത്തമത്ത്, സിപിഎം പൊടൊത്തുരുത്തി ബ്രാഞ്ച് സെക്രട്ടറി ഭാസ്ക്കരൻ ,വിവേക് പൂവാലംകൈ , പ്രവാസി ദിജുകുമാർ ചാത്തമത്ത് എന്നിവരാണ്‌ കളഞ്ഞുകിട്ടിയ പണം കുമ്പള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു സത്യസന്ധത തെളിയിച്ചത്‌. സത്യസന്ധതക്കു മാതൃകയായ ഇവരെ നാട്ടുകാർ അഭിനന്ദിച്ചു.

അമേരിക്കയിലെ കുടിയേറ്റത്തിനെതിരെയുള്ള കർശന നടപടികൾക്കെതിരെ പ്രതിഷേധം രൂക്ഷം: മിനിയാപൊളിസിൽ പൊതുപണിമുടക്കിന് സമാനമായ സാഹചര്യം:ഐസ് നടപടികൾക്കെതിരെ ആയിരങ്ങൾ തെരുവിൽ; മതനേതാക്കൾ അറസ്റ്റിൽ​

പി പി ചെറിയാൻമിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികൾ നടത്തുന്ന കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ആയിരങ്ങൾ പ്രതിഷേധ മാർച്ച് നടത്തി . ‘സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദിനം’ എന്ന് പേരിട്ട പ്രതിഷേധത്തിന്റെ ഭാഗമായി മിനിയാപൊളിസ് നഗരത്തിൽ പൊതുപണിമുടക്കിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. നൂറുകണക്കിന് ബിസിനസ് സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ജോലിക്കോ സ്കൂളിലോ പോകാതെയും ഷോപ്പിംഗ് ഒഴിവാക്കിയും ജനങ്ങൾ പ്രതിഷേധത്തിൽ പങ്കുചേർന്നു. യു.എസ്. ബാങ്ക് സ്റ്റേഡിയം മുതൽ ടാർഗെറ്റ് സെന്റർ വരെയായിരുന്നു പ്രതിഷേധ മാർച്ച്. ഇമിഗ്രേഷൻ അറസ്റ്റുകൾ അവസാനിപ്പിക്കണമെന്ന് …

മഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയിക്കും: എംടി രമേശ്

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി താമര വിരിയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. എന്‍ടിയു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ചേശ്വരത്തിനൊപ്പം സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ. സുരേന്ദ്രന്‍ മത്സരിപ്പിക്കുമോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇപ്പോള്‍ നടക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്-അദ്ദേഹം പറഞ്ഞു.പയ്യന്നൂര്‍ എംഎല്‍എ …

ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍; ഒന്നാം സമ്മാനമായ 20 കോടി ഈ ടിക്കറ്റിന്; ആരാകും ഭാഗ്യവാന്‍

തിരുവനന്തപുരം: കാത്തിരുന്ന ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിന് ലഭിച്ചു. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എന്നാല്‍ ഭാഗ്യവാനെ കണ്ടെത്തിയില്ല. ആകെ 54,08,880 ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം സമ്മാനം 20 വിജയികള്‍ക്ക് ഒരു കോടി രൂപ വീതവും, മൂന്നാം സമ്മാനം 20 പേര്‍ക്ക് 10 ലക്ഷം വീതവുമാണ്. 400 രൂപയാണ് ഒരു …

വിദ്യാനഗറിലെ ഡോ. അബ്ദുല്‍ റഹ്‌മാന്‍ ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: വിദ്യാനഗറിലെ കുട്ടികളുടെ ഡോക്ടര്‍ അബ്ദുല്‍ റഹ്‌മാന്‍ ഇബ്രാഹിം (53) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: നിശാത്ത്. മക്കള്‍: നിഹാല്‍, നിഷാദ്, നാദിയ.

രാത്രിയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നേരിട്ട് ഓട്ടോ പരിശോധന; 174 ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്തി

കാക്കനാട്: ഓട്ടോയുടെ നിയമലംഘനം പരിശോധിക്കുന്നതിന് എറണാകുളം ജില്ലാ കലക്ടര്‍ രാത്രിയില്‍ നേരിട്ട് റോഡിലിറങ്ങി. പരിശോധനയില്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തുകയായിരുന്ന 174 ഓട്ടോകള്‍ക്ക് പിഴ ചുമത്തി. കലക്ടര്‍ ജി.പ്രിയങ്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഓട്ടോ പരിശോധന നടത്തിയത്. ആറു സ്‌ക്വാഡുകള്‍ ചേര്‍ന്നു 365 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ഫുള്‍ സ്ലീവ് ഷര്‍ട്ടും ഫോര്‍മല്‍ പാന്റ്സും ധരിച്ചാണ് കലക്ടര്‍ പരിശോധനയ്ക്കെത്തിയത്. അതുകൊണ്ടുതന്നെ കലക്ടറെ തിരിച്ചറിയാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഓട്ടോ വിളിച്ചപ്പോള്‍ അടുത്തെത്തിയ ഓട്ടോ ഡ്രൈവറോട് മീറ്റര്‍ അനങ്ങില്ലേയെന്നായിരുന്നു കലക്ടറുടെ ചോദ്യം. …

കുടുംബകലഹം: യുഎസില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 4 ബന്ധുക്കളെ വെടിവച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

വാഷിങ്ടന്‍: കുടുംബകലഹത്തിനിടെ യുഎസില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ നാലു ബന്ധുക്കളെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ജോര്‍ജിയയിലെ ലോറന്‍സ്വില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ അറ്റ്‌ലാന്റ സ്വദേശിയായ വിജയ് കുമാറാണ് (51) അറസ്റ്റിലായത്. ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാര്‍ (33), നിധി ചന്ദര്‍ (37), ഹരീഷ് ചന്ദര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ് നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ അലമാരയില്‍ ഒളിച്ചിരുന്നതിനാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇതിലൊരു കുട്ടി എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് …

വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ വ്യാപകമായി ബോര്‍ഡുകളും പോസ്റ്ററുകളും; എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന സമീപനമെന്ന് എം വി ജയരാജന്‍

പയ്യന്നൂര്‍: പയ്യന്നൂരിലെ സിപിഎം എംഎല്‍എ ടിഐ മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിലും പരിസരങ്ങളിലും വ്യാപക പോസ്റ്ററുകളും ബോര്‍ഡുകളും.” കഴുത്തിനു നേരെ വടിവാള്‍ വരുന്ന നാളുകളില്‍ വിശുദ്ധന്‍ എവിടെയായിരുന്നു? കൂട്ടത്തിലൊരു പ്രിയ സഖാവ് വീണു പോയ രാത്രിയില്‍ വിശുദ്ധന്‍ എവിടെയായിരുന്നു? തടവറകളും ഇടി മുറികളും വിളിച്ച നാളുകളില്‍ വിശുദ്ധന്‍ എവിടെയായിരുന്നു?, ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും, രക്തസാക്ഷികള്‍ സിന്ദാബാദ് ” എന്നാണ് കുഞ്ഞികൃഷ്ണന്റെ …

അതിവേഗ റെയില്‍പാത പദ്ധതിയുമായി മുന്നോട്ട്; പ്രഖ്യാപനം 15 ദിവസത്തിനകം; കേരളത്തിലാകെ 22 സ്റ്റേഷനുകള്‍: ഇ ശ്രീധരന്‍

മലപ്പുറം: അതിവേഗ റെയില്‍പാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയെന്നും ഇ ശ്രീധരന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല, 15 ദിവസത്തിനകം ഇതുസംബന്ധിച്ച് റെയില്‍വേ പ്രഖ്യാപനം നടത്തുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി. പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. പദ്ധതി പൂര്‍ത്തിയായാല്‍തിരുവന്തപുരത്ത് നിന്ന് കൊച്ചി …

തോള്‍ വേദനയ്ക്ക് ആശ്വാസം തേടി മസാജ് ചെയ്യാനെത്തിയ യുവതിക്ക് മര്‍ദനം; മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്‌തെന്ന് പരാതി

മുംബൈ: തോള്‍ വേദനയ്ക്ക് ആശ്വാസം തേടി മസാജ് ചെയ്യാനെത്തിയ യുവതിയെ മര്‍ദിച്ചതായി പരാതി. അര്‍ബന്‍ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്ത 46 കാരിക്കാണ് മര്‍ദനമേറ്റത്. മസാജ് സെന്ററിലെ യുവതി മര്‍ദിച്ചു, മുടിക്ക് കുത്തിപ്പിടിച്ചു, മുഖത്ത് ഇടിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മസാജ് സെന്ററിലെ സ്ത്രീ കൊണ്ടുവന്ന വലിയ മസാജ് ബെഡിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ജീവനക്കാരിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനാല്‍ സേവനം വേണ്ടെന്ന് വയ്ക്കാനും …

പ്രമുഖ നാടക പ്രവര്‍ത്തകന്‍ കെ വി വിജേഷ് പരിശീലനത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: പ്രമുഖ നാടക പ്രവര്‍ത്തകന്‍ കെ വി വിജേഷ് നാടക കുഴഞ്ഞു വീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളില്‍ വിജേഷ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.കോഴിക്കോട് സ്വദേശിയായ വിജേഷ് ഗുരുവായൂരപ്പന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് നാടക മേഖലയിലേയ്ക്ക് തിരിഞ്ഞത്. പിന്നീട് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്തിയതോടെ ജീവിതം തന്നെ നാടകമാക്കി. നാടക പ്രവര്‍ത്തകയായ കബനിയാണ് ഭാര്യ. ഇരുവരും ചേര്‍ന്ന് …

നിയമസഭാ തെരഞ്ഞെടുപ്പിന് പൊലീസ് ഒരുക്കം തുടങ്ങി; കാസര്‍കോട് എ എസ് പിയെയും ഡിവൈ എസ് പിമാരെയും മാറ്റി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു പൊലീസ് ഒരുക്കങ്ങള്‍ ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഒരുക്കം ആരംഭിച്ചത്.കാസര്‍കോട് എ എസ് പി എം നന്ദഗോപനെ തലശ്ശേരി എ എസ് പിയായി മാറ്റി നിയമിച്ചു. നെടുമങ്ങാട് എ എസ് പി അച്യുത് അശോകിനെ പുതിയ കാസര്‍കോട് എ എസ് പിയായി നിയമിച്ചു.ബേക്കല്‍ ഡിവൈ എസ് പി വി വി മനോജിനെ തളിപ്പറമ്പ് ഡിവൈ എസ് പിയായി മാറ്റി നിയമിച്ചു. കൂത്തുപറമ്പ് ഡിവൈ എസ് പി ആസാദിനെ ബേക്കലില്‍ പകരം നിയമിച്ചു. …

പീഡനത്തിനു ഇരയായ 13, 17 വയസ്സ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍; 18 കാരന്‍ അറസ്റ്റില്‍, തെങ്ങുകയറ്റ തൊഴിലാളിയെ തെരയുന്നു

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ച് ഗര്‍ഭിണികളാക്കിയ സംഭവങ്ങളില്‍ പൊലീസ് പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജപുരം, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. രാജപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ണ്ണാടക സ്വദേശിയായ സിദ്ധാര്‍ത്ഥിനെ കസ്റ്റഡിയിലെടുത്തു. പീഡനം നടന്നത് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് മാറ്റി.കര്‍ണ്ണാടക സ്വദേശിനിയായ പെണ്‍കുട്ടി വര്‍ഷങ്ങളായി അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് താമസം. ഇതിനിടയിലാണ് സിദ്ധാര്‍ത്ഥ് വിവാഹ വാഗ്ദാനം …

പലാഷ് വഞ്ചിച്ചു; കിടക്കയില്‍ മറ്റൊരു സ്ത്രീക്കൊപ്പം കയ്യോടെ പിടിക്കപ്പെട്ടു; സ്മൃതിയുടെ വിവാഹം മുടങ്ങാനുള്ള കാരണം വെളിപ്പെടുത്തി ബാല്യകാല സുഹൃത്ത്

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകന്‍ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയത് ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇതിന് പിന്നാലെ വിവാഹം മുടങ്ങിയത് സംബന്ധിച്ച് പല കഥകളും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ സ്മൃതിയോ പലാഷ് മുച്ഛലോ തങ്ങളുടെ വിവാഹം മുടങ്ങാനുള്ള കാരണം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സ്മൃതിയുടെ സുഹൃത്തും നടനും നിര്‍മാതാവുമായ വിദ്യാന്‍ മാനെ. സ്മൃതിയുടെ ബാല്യകാല സുഹൃത്താണ് താന്‍, സ്മൃതിയുടെ പിതാവ് വഴിയാണ് പലാശിനെ പരിചയപ്പെടുന്നത്. …

സ്ത്രീകളുടെ പീഡനങ്ങള്‍ക്കെതിരെ പുരുഷ ചെറുത്തുനില്‍പ്പിനു ജില്ലയില്‍ സംഘടിത നീക്കത്തിനു തയ്യാറെടുപ്പ്

കാസര്‍കോട്: സ്ത്രീപീഡനത്തിനെതിരെയുള്ള പോരാട്ടം മുന്നേറിക്കൊണ്ടിരിക്കെ സ്ത്രീകളുടെ പീഡനത്തിനെതിരെ ചെറുത്തുനില്‍ക്കുന്നതിനുള്ള പുരുഷ മുന്നേറ്റത്തിനു കാസര്‍കോടു തയ്യാറെടുക്കുന്നു.ഉപ്പള കേന്ദ്രീകരിച്ചാണ് ഇതിനു നീക്കമാരംഭിച്ചിട്ടുള്ളത്. ഇതേ ആവശ്യവുമായി രാഹുല്‍ ഈശ്വര്‍ ആരംഭിച്ചിട്ടുള്ള മെന്‍സ് അസോസിയേഷന്‍ രൂപീകരിക്കാനാണ് ആദ്യഘട്ട നീക്കം. പുരുഷവിമോചകനായ രാഹുല്‍ ഈശ്വറിനെ ഇതിന്റെ ഭാഗമായി ഉപ്പളയിലെത്തിക്കാനും വിപുലമായ കണ്‍വെന്‍ഷന്‍ ഏര്‍പ്പെടുത്താനും സംഘാടകര്‍ ശ്രമമാരംഭിച്ചു.സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന പീഡന പ്രചരണത്തിനു മുന്നില്‍ അതിനേക്കാള്‍ പീഡനം സ്ത്രീകളില്‍ നിന്നു നേരിട്ടു ജീവഛവങ്ങളായി മാറിയിട്ടുള്ള പുരുഷന്മാര്‍ പ്രതിഷേധം വെളിപ്പെടുത്താന്‍ പോലും ആവാതെ വഴിയാധാരമാവുകയാണെന്നു സംഘാടകര്‍ പറയുന്നു. വിവാഹിതരും …

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; 17 കാരിയും യുവതീയുവാക്കളും അറസ്റ്റില്‍

കാസര്‍കോട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാഞ്ഞങ്ങാട്ടേയ്ക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചതായി പരാതി. പെണ്‍കുട്ടിക്കൊപ്പം നിര്‍ത്തി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ കാഞ്ഞങ്ങാട്ടു കാരിയായ 17 വയസ്സുള്ള പെണ്‍കുട്ടി, ബന്ധുക്കളായ മൈമൂന (51), ഇബ്രാഹിം സജ്മല്‍ അര്‍ഷാദ്(28), എ കെ അബ്ദുല്‍ കലാം (52) എന്നിവരെ ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കോയ്യോട് സ്വദേശിയായ യുവാവിനെയാണ് …