ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍; ഒന്നാം സമ്മാനമായ 20 കോടി ഈ ടിക്കറ്റിന്; ആരാകും ഭാഗ്യവാന്‍

തിരുവനന്തപുരം: കാത്തിരുന്ന ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിന് ലഭിച്ചു. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എന്നാല്‍ ഭാഗ്യവാനെ കണ്ടെത്തിയില്ല.

ആകെ 54,08,880 ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം സമ്മാനം 20 വിജയികള്‍ക്ക് ഒരു കോടി രൂപ വീതവും, മൂന്നാം സമ്മാനം 20 പേര്‍ക്ക് 10 ലക്ഷം വീതവുമാണ്. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. പതിവുപോലെ ഇത്തവണയും റെക്കോര്‍ഡ് വില്‍പനയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page