പ്രമുഖ നാടക പ്രവര്‍ത്തകന്‍ കെ വി വിജേഷ് പരിശീലനത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: പ്രമുഖ നാടക പ്രവര്‍ത്തകന്‍ കെ വി വിജേഷ് നാടക കുഴഞ്ഞു വീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളില്‍ വിജേഷ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ വിജേഷ് ഗുരുവായൂരപ്പന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് നാടക മേഖലയിലേയ്ക്ക് തിരിഞ്ഞത്. പിന്നീട് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്തിയതോടെ ജീവിതം തന്നെ നാടകമാക്കി. നാടക പ്രവര്‍ത്തകയായ കബനിയാണ് ഭാര്യ. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ‘തീയേറ്റര്‍ ബീറ്റ്‌സ്’ എന്ന നാടക പരിശീലന കേന്ദ്രം ശ്രദ്ധേയമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page