മഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയിക്കും: എംടി രമേശ്

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി താമര വിരിയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. എന്‍ടിയു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ചേശ്വരത്തിനൊപ്പം സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ. സുരേന്ദ്രന്‍ മത്സരിപ്പിക്കുമോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇപ്പോള്‍ നടക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്-അദ്ദേഹം പറഞ്ഞു.
പയ്യന്നൂര്‍ എംഎല്‍എ ഫണ്ട് മുക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ തന്നെയാണ് ഫണ്ട് മുക്കിയതിനെക്കുറിച്ചും കള്ള രശീതിനെക്കുറിച്ചും വെളിപ്പടുത്തല്‍ നടത്തിയത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page