ശീതളപാനിയ കുപ്പിയുടെ മൂട് വിഴുങ്ങി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

സോഫ്റ്റ് ഡ്രിങ്ക് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെ തുടര്‍ന്ന് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തെലങ്കാന ലക്സെറ്റിപേട്ട് ഉത്കൂറിലാണ് ദാരുണസംഭവം നടന്നത്. ഞായറാഴ്ച രാത്രി ബന്ധുവീട്ടിലെ ഒരുചടങ്ങിനിടയിലാണ് സംഭവം. രുദ്ര അയാന്‍ എന്ന കുഞ്ഞാണ് മരിച്ചത്. പിതാവ് സുരേന്ദറും കുടുംബവും കൊമ്മഗുഡയിലെ മുത്തശിയുടെ വീട്ടില്‍ ഒരു പരിപാടിക്കായി ഒത്തുകൂടിയിരുന്നു. വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങിപ്പോവുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായിരുന്നു. ചികിത്സ നല്‍കിയെങ്കിലും …

പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലെ കടുവ പ്രസവിച്ചു; പാര്‍ക്കിലെ കടുവകളുടെ എണ്ണം പത്തായി

മംഗളൂരു: പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലെ റാണി എന്ന കടുവ പ്രസവിച്ചു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഇതോടെ പാര്‍ക്കിലെ കടുവകളുടെ എണ്ണം പത്തായി. 2016 ല്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി റാണി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് 2021 ല്‍ മൂന്ന് കുഞ്ഞുങ്ങള്‍ കൂടി ജനിച്ചു. 2016-ല്‍ ഒരു മൃഗ കൈമാറ്റ പരിപാടിയുടെ ഭാഗമായി ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്നാ റാണിയെ പിലിക്കുളയിലേക്ക് കൊണ്ടുവന്നത്. പകരം പിലിക്കുളയില്‍ നിന്ന് ഒരു ആണ്‍ കടുവയെ ബന്നാര്‍ഘട്ടയിലേക്ക് കൊണ്ടുപോയി. പിലിക്കുളില്‍ …

ആർഭാട ജീവിതത്തിനൊപ്പം ബിസിഎ പഠനം; ബംഗളൂരുവിൽ പിടിയിലായ പ്രിന്‍സ് സാംസണ്‍ കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി

ബംഗളൂരു : സംസ്ഥാനത്തേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നതിലെ പ്രധാന കണ്ണിയായ ടാന്‍സാനിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ നിന്ന് വയനാട് പൊലീസ് പിടികൂടി. ഗോബ വില്ലേജിലെ പ്രിന്‍സ് സാംസണ്‍(25) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. എം.എസ് നഗറില്‍ ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബംഗളൂരുവിലെ ഗവ.കോളജില്‍ ബിസിഎ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ മാസം 24ന് മുത്തങ്ങയിൽ നിന്ന് ലഹരിയുമായി പിടികൂടിയ …

തിരുവനന്തപുരം മൃഗശാലയില്‍ ചത്ത മ്ലാവിന് പേ വിഷബാധ; ജീവനക്കാർക്ക് വാക്സിൻ നൽകും

തിരുവനന്തപുരം മൃഗശാലയില്‍ ചത്ത മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച മൃഗശാലയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കു ശേഷം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ്, പാലോട് നടത്തിയ വിശദ പരിശോധനയില്‍ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്.തുടര്‍ന്ന് മൃഗശാല ഡയറക്ടര്‍ പി എസ് മഞ്ജുളാദേവി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തില്‍, മ്ലാവുമായി അടുത്ത് ഇടപഴകിയ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റ് എക്‌സ്‌പോഷര്‍ ആന്റി റാബീസ് വാക്‌സിന്‍ എടുക്കുന്നതിനും മറ്റ് ജീവനക്കാര്‍ക്ക് പ്രൊഫൈലാക്ടിക് വാക്‌സിന്‍ എടുക്കുന്നതിനും നടപടിയൊരുക്കാൻ തീരുമാനമായി. മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും …

സ്വർണ്ണക്കടത്ത്; നടി രന്യ റാവുവിന്റെ കൂട്ടാളി അറസ്റ്റിൽ, ഒരുതവണ സ്വർണം കടത്താൻ കമ്മീഷൻ വാങ്ങിയത് 5 ലക്ഷം രൂപ

ബംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിയായ രന്യ റാവുവിന്റെ കൂട്ടാളി അറസ്റ്റിൽ. ബംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്. രന്യക്കൊപ്പം തരുൺ രാജ് നിരവധി വിദേശ യാത്രകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നാണ് ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആർ ഐ) കസ്റ്റഡിയിലെടുത്തത്. രന്യ റാവു സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണി മാത്രമെന്ന് റവന്യു ഇന്റലിജന്‍സിൻ്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിനായി 30 തവണ രന്യ ദുബായ് യാത്ര നടത്തിയതായും അന്വേഷണത്തില്‍ …

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ ഫോട്ടോ പ്രചരിപ്പിക്കരുത്, സമൂഹമാധ്യമങ്ങളിൽ നിന്ന് ഫോട്ടോയും വിവരങ്ങളും പിൻവലിക്കണം; ശക്തമായ നടപടി വരുമെന്ന് പൊലീസിന്റെ അറിയിപ്പ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. അതേസമയംപെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി …

ചീമേനിയിലെ ജനകീയ ഡോക്ടർ എം.മുരളീധരൻ അന്തരിച്ചു; സംസ്കാരം ഇന്ന്, ചീമേനിയിൽ ഒരു മണിവരെ വ്യാപാരികൾ ഹർത്താൽ ആചരിക്കും

കാസർകോട്: ചീമേനിയിലെ ജനകീയ ഡോക്ടർ കാറമേലിലെ ഡോ:എം.മുരളീധരൻ(66) അന്തരിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ മുൻ സിവിൽ സർജൻ ആയിരുന്നു. വർഷങ്ങളായി ചീമേനിയിലാണ് സേവനം ചെയ്തത്. ചീമേനിക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ ആയിരുന്നു.ഭൗതിക ശരീരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീമേനി വ്യാപാരഭവനിൽ പൊതുദർശനത്തിന് വക്കും. ആദരസൂചകമായി രാവിലെ 11 മണി മുതൽ 1 മണി വരെ ഏകോപന സമിതി ചീമേനി യൂണിറ്റ് ഹർത്താൽ ആചരിക്കും. പരേതരായ കെ.വി. കൃഷ്ണൻ്റെയും മാവിലാ മാധവിയുടെയും മകനാണ്.ഭീപയാണ് ഭാര്യ.മക്കൾ: ഡോ.വൃന്ദ (കിംസ് ശ്രീ …

മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് നിര്‍ണായകം; ഡോ.ആനി പോള്‍

പി പി ചെറിയാന്‍ ഡാളസ്: കാലാ കാലങ്ങളായി സമൂഹത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കു സ്ത്രീകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നുവെന്നു റോക്ക്ലാന്‍ഡ് കൗണ്ടി, ന്യൂയോര്‍ക്ക് ലെജിസ്ലേറ്റീവ് വൈസ് ചെയര്‍ ആനി പോള്‍ അഭിപ്രായപ്പെട്ടു. മാര്‍ഗരറ്റ് താച്ചര്‍, ഇന്ദിരാഗാന്ധി, മലാല, സരോജിനി നായിഡു, മദര്‍ തെരേസ്സ തുട ങ്ങിയവരുടെ ജീവതം അവര്‍ അനുസ്മരിച്ചു. അന്താരാഷ്ട്ര വനിതാ ദിനം, അവഗണനയനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നതിക്കുള്ള അവസരം കൂടിയാണെന്ന് ഡോ.ആനി പോള്‍ ഓര്‍മിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മുഖ്യ …

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് 16 ന്: നാസ സ്ഥിരീകരിച്ചു

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: 9 മാസം നീണ്ട കാത്തിരിപ്പിനൊടുവില്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീര്‍ഘകാലമായി കാത്തിരുന്ന സുനിത വില്യംസും ബുച്ച് വില്‍മോറിനും സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ മാര്‍ച്ച് പതിനാറിന് ഭൂമിയില്‍ തിരിച്ചെത്തും. തിരിച്ചുവരവ് തീയതി നാസ സ്ഥിരീകരിച്ചു.2024 ജൂണില്‍ സ്റ്റാര്‍ലൈനര്‍ എന്ന സ്‌പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ നിലയത്തില്‍ എത്തിയ ഇവരുടെ മടക്കവാഹനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ജൂണ്‍ മുതല്‍ ബഹിരാകാശത്ത് കുടുങ്ങിയത്. ഇവര്‍ …

ലഹരി വ്യാപനം: നേരിടാനുറച്ച് ജില്ലാ പഞ്ചായത്തും, സംയുക്ത ജമാഅത്തും; കരുത്തായി കോടതി നിരീക്ഷണവും പൊലീസ് നടപടിയും

കാസര്‍കോട്: ലഹരി മാഫിയയ്‌ക്കെതിരെ സമൂഹം ഉണരുന്നു. ഇനിയും പിടിച്ചുകെട്ടിയില്ലെങ്കില്‍ പിടിയിലൊതുങ്ങില്ലെന്ന വിലയിരുത്തലിലാണ് തദ്ദേശ ഭരണസമിതികളും, ജമാഅത്ത് കമ്മിറ്റികളും, സംഘടനകളും, നാട്ടുകാരും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ലഹരിക്കെതിരെ സമഗ്ര പദ്ധതി തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും. ലഹരിമുക്ത ജില്ലയാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യം. ഇതിന് സന്നദ്ധ സംഘടനകളുടെയും, വിവിധ വകുപ്പുകളുടെയും പിന്തുണ ഉറപ്പുവരുത്തും.കാസര്‍കോട് സംയുക്ത ജമാഅത്തും ലഹരിക്കെതിരെ തിരിഞ്ഞു. റംസാന്‍ പവിത്രത കാത്തുസൂക്ഷിച്ച് വ്രത ശുദ്ധിയോടെ ലഹരിക്കെതിരെ വ്യാപക ബോധവല്‍ക്കരണത്തിന് ജമാഅത്ത് കമ്മിറ്റികള്‍ക്ക് …

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ആവിക്കരയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വര്‍ധിച്ചു വരുന്ന ലഹരിമരുന്നു വ്യാപനം തടയാന്‍ സംസ്ഥാന വ്യാപകമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ പരിശോധന ശക്തമാക്കി. ഹൊസ്ദുര്‍ഗ് ആവിക്കരയില്‍ 24 ഗ്രാം കഞ്ചാവ് കൈവശം വച്ച യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. കുശാല്‍ നഗര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(30)യെ ആണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിളിലെ ഇന്‍സ്‌പെക്ടര്‍ വിവി പ്രസന്നകുമാറും സംഘവും പിടികൂടിയത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെകെ ബാലകൃഷ്ണന്‍, വി ബാബു, …

32 കാരിയുടെ കൈവിരലില്‍ മോതിരം കുടുങ്ങി; സുരക്ഷിതമായി ഊരിയെടുത്ത് ഫയര്‍ ഫോഴ്സ്

കാസര്‍കോട്: കൈവിരലില്‍ കുടുങ്ങിയ മോതിരം സുരക്ഷിതമായി അഴിച്ചെടുത്ത് കാസര്‍കോട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. മൊഗ്രാല്‍ സ്വദേശിനിയായ 32 കാരിക്കാണ് ഫയര്‍ഫോഴ്‌സ് രക്ഷകരായത്. പുതിയ മോതിരം വാങ്ങിയപ്പോള്‍ വിരല്‍ മാറ്റി മോതിരമണിഞ്ഞിരുന്നു. പിന്നീട് ഊരാന്‍ സാധിച്ചില്ല. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൈവിരലിന് നീര് വരാനും തുടങ്ങിയതോടെയാണ് യുവതി രക്ഷക്കായി ഫയര്‍ഫോഴ്‌സിനെ സമീപിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഗോകുല്‍ കൃഷ്ണനും സിറാജുദ്ദീനും ചേര്‍ന്ന് …

ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ ലൊക്കേഷനിലേക്ക്; ‘ആവേശം’ സിനിമയുടെ മേക്കപ്പ് മാന്‍ ആര്‍. ജി.വയനാടന്‍ പിടിയില്‍

ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി ലോക്കേഷനിലേക്ക് പോകുന്നതിനിടെ മേക്കപ്പ് മാന്‍ പിടിയില്‍. ആര്‍. ജി.വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് എക്‌സൈസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന പരിശോധനയില്‍ 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ‘അട്ടഹാസം’ എന്ന സിനിമയുടെ ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവര്‍ത്തിച്ചിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ …

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു; ഈ ആറുജില്ലകളില്‍ താപനില ഉയരും, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഞായറാഴ്ചകൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യല്ലോ …

തടി കൂടുമെന്ന ചിന്ത; യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തി; ബിരുദ വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂര്‍: യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തി ആരോഗ്യപ്രശ്നങ്ങളുണ്ടായ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് വിവരം. അതേസമയം ഡോക്ടറുടെ പ്രതികരണം വന്നിട്ടില്ല. മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു. …

നെഞ്ചുവേദന; ഉപരാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഉപരാഷ്ട്രപതി ഡോ.ജഗ്ദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പ്രവേശിപ്പിക്കുകയായിരുന്നു.എയിംസിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നരംഗിന്റെ മേല്‍നോട്ടത്തിലാണ് ധന്‍ഖര്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉപരാഷ്ട്രപതിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. അരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. …

ബംഗളൂരുവിലെ കൂട്ടബലാല്‍സംഗം; പ്രതികളെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യത്തിലൂടെ, രണ്ടുപേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ ഇസ്രായേല്‍ യുവതിയും ഹോം സ്റ്റേ ഉടമയായ യുവതിയും കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ടുപ്രതികള്‍ അറസ്റ്റിലായി. ഗംഗാവതി സ്വദേശികളായ ചേതന്‍ സായ്, സായ് മല്ലു എന്നിവരാണ് പിടിയിലായത്. മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഹംപിക്കു സമീപം കൊപ്പല്‍ ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് വ്യാഴാഴ്ച്ച രാത്രി കര്‍ണാടകയെ നടുക്കിയ സംഭവം ഉണ്ടായത്. 27 കാരിയായ …

യാത്രാമധ്യേ മരിച്ച വയോധികയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ചു; യുവതി പിടിയിൽ

ചെന്നൈ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ച വയോധികയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ച പ്രതി പിടിയില്‍. തേനി രംഗപ്പട്ടി സ്വദേശിനി നന്ദിനിയാണ് അറസ്റ്റിലായത്. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനടുത്ത് എസ്എസ് പുരം പ്രദേശത്തെ രാമസാമിയുടെ ഭാര്യ കമല (82)ത്തിന്റെ നാലര പവനാണ് പ്രതി മോഷ്ടിച്ചത്. ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോകും വഴിയാണ് കമല മരിച്ചത്. തേനി സർക്കാർ ആശുപത്രിയിലെ 802-ാം മുറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്. മാല നഷ്ടമായതു സംബന്ധിച്ച് കമലത്തിന്റെ മരുമകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. …