ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഉപരാഷ്ട്രപതി ഡോ.ജഗ്ദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പ്രവേശിപ്പിക്കുകയായിരുന്നു.
എയിംസിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നരംഗിന്റെ മേല്‍നോട്ടത്തിലാണ് ധന്‍ഖര്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉപരാഷ്ട്രപതിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. അരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധന്‍ഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജെപി നദ്ദ എയിംസ് സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു.
