തടി കൂടുമെന്ന ചിന്ത; യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തി; ബിരുദ വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂര്‍: യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തി ആരോഗ്യപ്രശ്നങ്ങളുണ്ടായ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് വിവരം. അതേസമയം ഡോക്ടറുടെ പ്രതികരണം വന്നിട്ടില്ല. മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു. ആലക്കാടന്‍ ശ്രീധരന്റെയും മെരുവമ്പായി എം.യു.പി. സ്‌കൂള്‍ ജീവനക്കാരി എം.ശ്രീജയുടെയും മകളാണ്. സഹോദരന്‍: യദുനന്ദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page