32 കാരിയുടെ കൈവിരലില്‍ മോതിരം കുടുങ്ങി; സുരക്ഷിതമായി ഊരിയെടുത്ത് ഫയര്‍ ഫോഴ്സ്

കാസര്‍കോട്: കൈവിരലില്‍ കുടുങ്ങിയ മോതിരം സുരക്ഷിതമായി അഴിച്ചെടുത്ത് കാസര്‍കോട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. മൊഗ്രാല്‍ സ്വദേശിനിയായ 32 കാരിക്കാണ് ഫയര്‍ഫോഴ്‌സ് രക്ഷകരായത്. പുതിയ മോതിരം വാങ്ങിയപ്പോള്‍ വിരല്‍ മാറ്റി മോതിരമണിഞ്ഞിരുന്നു. പിന്നീട് ഊരാന്‍ സാധിച്ചില്ല. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൈവിരലിന് നീര് വരാനും തുടങ്ങിയതോടെയാണ് യുവതി രക്ഷക്കായി ഫയര്‍ഫോഴ്‌സിനെ സമീപിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഗോകുല്‍ കൃഷ്ണനും സിറാജുദ്ദീനും ചേര്‍ന്ന് മോതിരം മുറിച്ച് മാറ്റാതെ നൂല്‍ ഉപയോഗിച്ച് ഊരിയെടുത്തു. സേനയ്ക്ക് നന്ദി അറിയിച്ചാണ് യുവതി മടങ്ങിപ്പോയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page