കുമ്പളയിൽ ഓവുചാലിന്റെ സ്ലാബിൽ കയറിയ ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവർക്ക് ഗുരുതര പരിക്ക്

കാസർകോട്: കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ ഓവുചാലിന്റെ സ്ലാബിൽ കയറിയ ലോറി തലകീഴായ് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്. നായ്കാപ്പ് സ്വദേശി മധുവിനാണ് പരിക്ക്. ഇയാളെ കുമ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ കുമ്പള ടൗണിന് സമീപത്തുള്ള ബദിയടുക്ക റോഡിലാണ് അപകടം. ലോഡുമായി എത്തിയ ലോറി സ്ലാബിൽ കയറിയപ്പോൾ സ്ലാബ് തകർന്ന് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാലുമാസം മുമ്പും …

ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; കുഞ്ഞ് മരണപ്പെട്ടു

പാലക്കാട്: ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ണാര്‍ക്കാട് അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിനായി യുവതിയെ മണ്ണാര്‍ക്കാട് ഗവണ്മെന്റ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയില്‍ പോകവേ മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ ബിന്ദു പ്രസവിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തും മുമ്പെ കുഞ്ഞിന്റെ മരണം സംഭവിക്കുകയായിരുന്നു.

അതുല്യനടനെ ചേര്‍ത്തുപിടിച്ച് പിണറായി; അപ്രതീക്ഷിത കൂടിക്കാഴ്ച വിമാനത്തില്‍ വച്ച്

തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ യാത്രക്കിടെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു.” എന്ന ഫേസ്ബുക്ക് കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ പങ്കുവച്ചത്. ജഗതിയെ അദ്ദേഹത്തിന്റെ സീറ്റിലെത്തി കണ്ട് സുഖവിവരം തിരക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുകുടാ ചിരിപ്പിച്ച ജഗതിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാവതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയാണ് ജഗതി. അപകടത്തെ തുടര്‍ന്ന് ശരീരചലനവും സംസാരശേഷിയും അദ്ദേഹത്തിന് …

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ബുധനാഴ്ച വരെ കാസര്‍കോട്ട് മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം, നാളെ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ബുധനാഴ്ച വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാറിനു മുകളില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദവും രാജസ്ഥാന് മുകളിലെ ചക്രവാത ചുഴിയുമാണ് മഴയ്ക്ക് കാരണം. മഴയ്ക്കൊപ്പം 40 കിലോമീറ്റര്‍ …

‘പരിചയം ഇന്‍സ്റ്റഗ്രാം വഴി, സാമ്പത്തിക ഇടപാട് നടന്നിട്ടില്ല’; റസീനയുടെ ആത്മഹത്യയില്‍ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് റഹീസ്, തന്നെ മര്‍ദ്ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ 5 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കായലോട്ട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആണ്‍സുഹൃത്ത് റഹീസ്. സാമ്പത്തിക ഇടപാടൊന്നും നടന്നിട്ടില്ലെന്നും റസീനയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയാണെന്നും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. മൂന്നുവര്‍ഷമായുള്ള പരിചയം സോഷ്യല്‍ മീഡിയ വഴിയാണെന്നാണ് യുവാവ് എഴുതി നല്‍കിയ മൊഴിലുള്ളത്. യാതൊരു വിധത്തിലുളള സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നും യുവാവിന്റെ മൊഴിയിലുണ്ട്. യുവാവിനെതിരെ ഗുരുതര ആരോപണമാണ് റസീനയുടെ കുടുംബം വെള്ളിയാഴ്ച ഉന്നയിച്ചിരുന്നത്. പണവും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് ഗുരുതര ആരോപണം. യുവാവ് റസീനയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അതിനെ തുടര്‍ന്നുണ്ടായ മാനസിക …

വാല്‍പ്പാറയില്‍ പുലിപിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് തേയില തോട്ടത്തില്‍ നിന്ന്, മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വീട്ടില്‍നിന്ന് 400 മീറ്റര്‍ മാറി തേയില തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുലി ആക്രമിച്ചശേഷം പകുതി തിന്ന് ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി വെള്ളിയാഴ്ച സന്ധ്യമുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്തയുടെയും മോനിക്ക ദേവിയുടെയും മകളായ റോഷ്‌നിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ …

മാതാവിനും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കളും മരുമക്കളും

പത്തനംതിട്ട: മാതാവിന്റെ വിവാഹം നടത്തിക്കൊടുത്ത അടൂരിലെ രണ്ട് മക്കളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍. കഴിഞ്ഞ ദിവസമായിരുന്നു ഉദയഗിരിജയുടെയും ഷൈജുവിന്റെയും വിവാഹം. 14 വര്‍ഷമായി തങ്ങളെ വളര്‍ത്താന്‍ മാതാവ് ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ട് വളര്‍ന്നവരാണ് മക്കള്‍. ഇവര്‍ തന്നെ മുന്‍കൈയെടുത്താണ് വരനെ കണ്ടെത്തിയത്. മക്കളുടെ വിവാഹശേഷം മാതാവ് ഒറ്റക്കായി പോകുമെന്ന ചിന്തയാണ് വിവാഹത്തിലെത്തിയത്. മാതാവിന് ഒരു ജീവിതം വേണമെന്ന മക്കളുടെയും മരുമക്കളുടെയും തീരുമാനത്തെ ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു ഉദയഗിരിജ. തുടര്‍ന്ന് വരനെ കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. …

ഗായിക അമൃത സുരേഷും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി, പോയത് 45,000 രൂപ, തുറന്നുപറഞ്ഞ് ഗായിക

കൊച്ചി: താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് ഗായിക അമൃത സുരേഷ്. അമൃതയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വ്‌ലോഗിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു രംഗത്തെത്തിയത്. 45,000 രൂപയാണ് അമൃത സുരേഷിന് നഷ്ടമായത്. വാട്‌സാപ്പിലൂടെ അടുത്ത ബന്ധുവിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് ഒരു സന്ദേശം വന്നു. വേറൊരു യുപിഐ ഐഡിയിലേക്ക് പണം അയക്കാനായിരുന്നു നിര്‍ദേശം. പണം അയച്ചതോടെ വീണ്ടും സന്ദേശമെത്തി. 30,000 രൂപ കൂടി അയക്കണമെന്ന് അക്കൗണ്ട് ഉടമ ആവശ്യപ്പെട്ടു. സംശയം തോന്നി ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായതെന്നും ഗായിക വ്യക്തമാക്കി. ‘അമ്മൂന് …

സുഹൃത്തുക്കളുടെ തമാശ കാര്യമായി, കംപ്രസര്‍ കൊണ്ട് യുവാവിന്റെ സ്വകാര്യ ഭാഗത്ത് കാറ്റടിപ്പിച്ചു, കുടല്‍ പൊട്ടി, ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരം

കൊച്ചി: സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച് പിന്‍ഭാഗത്ത് കാറ്റടിപ്പിച്ചു പരിക്കേല്‍പ്പിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരം. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരിക്കേറ്റത്. യുവാവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പടെ ഗുരുതര പരിക്കുണ്ട്. കുടല്‍ പൊട്ടിയ നിലയിലായ യുവാവ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കഴിഞ്ഞ 18ന് ഓടക്കാലിയിലെ സ്മാര്‍ട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസര്‍ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. ഫാക്ടറിയിലെ ജോലി കഴിഞ്ഞ് ശരീരത്തിലെ പൊടികളയുന്നതിനിടെ സുഹൃത്തുക്കള്‍ തമാശയ്ക്ക് പിന്‍ഭാഗത്ത് കാറ്റടിപ്പിക്കുകയായിരുന്നു. …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കയ്യൂരിലെ റിട്ട. എസ് ഐ ടി.വേണുഗോപാലൻ അന്തരിച്ചു, ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ രക്ഷാധികാരിയായിരുന്നു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു റിട്ട. എസ് ഐ മരിച്ചു. കയ്യൂരിലെ ടി.വേണു ഗോപാലൻ (60) ആണ് മരിച്ചത്. വൃക്ക രോഗബാധിതനായിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരള മുൻ സംസ്ഥാന രക്ഷാധികാരിയും നിലവിൽ കാസർകോട് ജില്ലാ രക്ഷാധികാരിയുമായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 2 മണിക്ക് സംസ്കരിക്കും.ഭാര്യ: ടിവി സുനിത. മക്കൾ: അഷി ഭൂഷ് (ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ കണ്ണൂർ ), അനയ് (പ്ലസ് ടു വിദ്യാർത്ഥി കയ്യൂർ ), …

ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റില്‍

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസറ്റ്. 2023-ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ മാസം 14-നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും നെടുമ്പാശേരിയിലേതിന് സമാനമാണ് ഈ കേസെന്നും തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം. ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. സവാദിനെ വിശദമായി …

വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ പുലി പിടിച്ചു, സംഭവം വാൽപ്പാറയിൽ, കുട്ടിയെ കണ്ടെത്താനായി തിരച്ചിൽ നടത്തുന്നു

ചെന്നൈ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ദാരുണമായ സംഭവം. തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികൾ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ …

സദാസമയവും മൊബൈലിൽ തന്നെ; അമിത ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം, ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഉഡുപ്പി: അമിതഫോൺ ഉപയോഗം ആരോപിച്ച് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ബ്രഹ്മവാർ ഹൊസമത സ്വദേശി രേഖ (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്‌റ്റ് ചെയ്‌തു. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഗണേഷ് ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രകോപിതനായ ഗണേഷ് ഭാര്യയെ വെട്ടിക്കൊല്ലുകയുമായിരുന്നു. രേഖ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനു കൈമാറി. ഫോൺ ഉപയോഗത്തിന്റെ പേരിൽ ഇരുവരും പലപ്പോഴും …

പനിയും തലവേദനയും രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനി മരിച്ചു, ബദിര പി ടി എം എ യു പി സ്കൂളിന് ശനിയാഴ്ച അവധി

കാസർകോട്: പനിബാധിച്ച് 7 വയസ്സുകാരി മരിച്ചു. ബദിര പി ടി എം എ യു പി സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനി ഫാത്തിമത്ത് ശബാന(7) ആണ് മരിച്ചത്. പനിയും തലവേദനയും മൂലം രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ആശുപത്രിയിൽ എത്തിയെങ്കിലും രക്ഷിക്കാനായില്ല. മംഗളൂരുവിൽ പലചരക്കു വ്യാപാരിയും പാണലം സ്വദേശിയുമായ ഉമ്മറിന്റെയും സി എ നസീബയുടെയും മകളാണ്. സൗബാൻ, മുഹമ്മദ് എന്നിവരാണ് സഹോദരങ്ങൾ. ശബാനയുടെ നിര്യാണത്തിൽ ദുഖസൂചകമായി ശനിയാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു.

കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി കരുൺ താപ്പ അന്തരിച്ചു

കാസർകോട്: കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി കരുൺ താപ്പ (65)അന്തരിച്ചു. കോഴിക്കോട്ടെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് വിദ്യാനഗർ ചാല താപ്പാസ് ഭവനിലാണ് താമസം. മേൽപറമ്പ് പള്ളിപ്രം സ്വദേശിയാണ്. ദീർഘകാലം ദുബൈയിൽ ജോലി ചെയ്തിരുന്ന കരുണ താപ്പ നാട്ടിൽ തിരിച്ചെത്തിയ ശേഷം രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. കാസർകോട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, യുഡിഎഫ് കാസർകോട് മണ്ഡലം കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിനുടമയായിരുന്നു. ചാലയിലെ കുട്യൻ- ചിരുത ദമ്പതിയുടെ …

മഹാരാഷ്ട്രയിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഉടനെ ഇരുവരെയും നേരൽ സർക്കാർ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങന്നൂർ സ്വദേശിയാണ് വിനോദ് പിള്ള. താനെയിൽ താമസിച്ചിരുന്ന കുടുംബം 8 വർഷം മുൻപാണ് റായ്‌ഗഡ് നേരലിലേക്ക് താമസം മാറിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ നാട്ടിൽ നിന്നും …

കിളിയളം ചാലിൽ ഒഴുകിയെത്തിയ മൃതദേഹം ബാനം സ്വദേശിയുടേത്

കാസർകോട്: കരിന്തളം നെല്ലിയടുക്കം കിളിയളം ചാലിൽ രണ്ട് ദിവസം മുമ്പ് ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ബാനം അമ്പലത്തിന് സമീപത്തെ കെ വി രാജൻ (52) ആണ് മരണപ്പെട്ടത്. വീടിന്റെ മുന്നിലൂടെ ഒഴുകുന്ന ചാലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചതാണെന്നാണ് സംശയിക്കുന്നത്. വർഷങ്ങളായി വിവാഹബന്ധം വേർപെടുത്തി ഒറ്റയ്ക്ക് കഴിയുകയായിരുന്നു. മൃതദേഹം കഴിഞ്ഞദിവസം മറവു ചെയ്തിരുന്നു. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരേതരായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: വിജയൻ, ബാബു (ബിരിക്കുളം ).

കുട്ടിപ്പോലീസാവാൻ പരീക്ഷയെഴുതി വിദ്യാർത്ഥികൾ

കാസർകോട്: സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിൽ അണി ചേരാൻ പരീക്ഷ എഴുതി 8ാം തരക്കാർ. ജില്ലയിലെ 45 സ്കൂളുകളിലായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് വെള്ളിയാഴ്ച പരീക്ഷയെഴുതിയത്. നൂറിൽ കൂടുതൽ അപേക്ഷകരുള്ള വിദ്യാലയങ്ങളിൽ നേരത്തെ പ്രലിമിനറി പരീക്ഷ നടത്തി നൂറ് പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത വിദ്യാർത്ഥികൾക്കുള്ള മുഖ്യപരീക്ഷയാണ് ഇന്ന് നടന്നത്. എസ്. പി.സി. യിലുള്ള കേഡറ്റുകൾക്ക് ഗ്രേസ് മാർക്കിന് പുറമെ പി.എസ് .സി. പരീക്ഷകളിൽ വെയിറ്റേജ് മാർക്കും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം …