വാല്‍പ്പാറയില്‍ പുലിപിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് തേയില തോട്ടത്തില്‍ നിന്ന്, മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വീട്ടില്‍നിന്ന് 400 മീറ്റര്‍ മാറി തേയില തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുലി ആക്രമിച്ചശേഷം പകുതി തിന്ന് ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി വെള്ളിയാഴ്ച സന്ധ്യമുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്തയുടെയും മോനിക്ക ദേവിയുടെയും മകളായ റോഷ്‌നിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ആക്രമണം കണ്ട എസ്റ്റേറ്റ് തൊഴിലാളികളില്‍ പരിഭ്രാന്തി പരത്തി. പക്ഷേ മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്തായിരുന്നില്ല. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. ഒരാഴ്ച മുമ്പാണ് കുടുംബം വാല്‍പ്പാറയിലെത്തിയത്. കഴിഞ്ഞ വര്‍ഷവും ഇവിടെ ഒരു പെണ്‍കുട്ടി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേരളാതിര്‍ത്തിയായ മലക്കപ്പാറയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ് വാല്‍പ്പാറ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page