കുമ്പളയിൽ ഓവുചാലിന്റെ സ്ലാബിൽ കയറിയ ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവർക്ക് ഗുരുതര പരിക്ക്

കാസർകോട്: കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ ഓവുചാലിന്റെ സ്ലാബിൽ കയറിയ ലോറി തലകീഴായ് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്. നായ്കാപ്പ് സ്വദേശി മധുവിനാണ് പരിക്ക്. ഇയാളെ കുമ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ കുമ്പള ടൗണിന് സമീപത്തുള്ള ബദിയടുക്ക റോഡിലാണ് അപകടം. ലോഡുമായി എത്തിയ ലോറി സ്ലാബിൽ കയറിയപ്പോൾ സ്ലാബ് തകർന്ന് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാലുമാസം മുമ്പും സ്ലാബ് തകർന്ന് ലോറി മറിഞ്ഞിരുന്നു. അശാസ്ത്രീയമായ രീതിയിൽ ഓവുചാലിന്റെ സ്ലാബുകൾ നിർമ്മിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. 4 ഇഞ്ച് കനം പോലും ഇല്ലാതെയാണ് സ്ലാബുകൾ നിർമ്മിച്ചത് എന്നും പരാതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page