മാതാവിനും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കളും മരുമക്കളും

പത്തനംതിട്ട: മാതാവിന്റെ വിവാഹം നടത്തിക്കൊടുത്ത അടൂരിലെ രണ്ട് മക്കളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍. കഴിഞ്ഞ ദിവസമായിരുന്നു ഉദയഗിരിജയുടെയും ഷൈജുവിന്റെയും വിവാഹം. 14 വര്‍ഷമായി തങ്ങളെ വളര്‍ത്താന്‍ മാതാവ് ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ട് വളര്‍ന്നവരാണ് മക്കള്‍. ഇവര്‍ തന്നെ മുന്‍കൈയെടുത്താണ് വരനെ കണ്ടെത്തിയത്. മക്കളുടെ വിവാഹശേഷം മാതാവ് ഒറ്റക്കായി പോകുമെന്ന ചിന്തയാണ് വിവാഹത്തിലെത്തിയത്. മാതാവിന് ഒരു ജീവിതം വേണമെന്ന മക്കളുടെയും മരുമക്കളുടെയും തീരുമാനത്തെ ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു ഉദയഗിരിജ. തുടര്‍ന്ന് വരനെ കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. തന്റെ ആദ്യ ഭര്‍ത്താവിന്റെ മാതാവാണ് ഈ വിവാഹത്തില്‍ ഏറെ സന്തോഷിച്ചതെന്നും താലികെട്ടിന് എത്തിയിരുന്നുവെന്നും ഉദയഗിരിജ പറയുന്നു.
ജീവമാതാ കാരുണ്യഭവന്‍ എന്ന അനാഥമന്ദിരം ഉദയഗിരിജയുടെതായിരുന്നു. മകന്‍ സുജിത്ത് വിവാഹം കഴിച്ചതാകട്ടെ അവിടത്തെ അന്തേവാസിയായിരുന്ന അനാമികയെയാണ്. ഉദയഗിരിജയുടെയും ഷൈജുവിന്റെയും വിവാഹ ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നല്ല അമ്മയ്ക്ക് മക്കള്‍ തന്ന സമ്മാനം,
മക്കള്‍ ആണെങ്കില്‍ ഇങ്ങനെ വേണം, ആ അമ്മയുടെ വിജയം ആ മക്കളാണ് എന്നൊക്കെയാണ് കമന്റുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page