ലഹരിയിൽ യുവാവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു, പ്രതി പിടിയിൽ

കോഴിക്കോട്:മൂന്നു വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബില(23)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം തടയാന്‍ ശ്രമിച്ച ഷിബിലയുടെ മാതാപിതാക്കളായ ഹസീന, അബ്ദു റഹ്‌മാന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാള്‍ വീട്ടില്‍ എത്തി ആക്രമണം നടത്തിയത്. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഷിബിലയെ വെട്ടുകയായിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതിയെ കോളേജ് പരിസരത്ത് നിന്നും പൊലീസ് പിടികൂടി. കൊലപാതകത്തിനു ശേഷം പ്രതി സഞ്ചരിച്ച അതേ കാറില്‍ നിന്നാണ് പിടിയിലായത്. ഏറെ കാലമായി യാസറും ഷിബിലയും പിണക്കത്തിലായിരുന്നുവെന്നു പറയുന്നു. ഇതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് പരാതിയുണ്ട്. ലഹരിമാഫിയുടെ പ്രധാന കണ്ണികളിലൊരാളാണ് യാസറെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുമ്പ് ലഹരിക്ക് അടിമയായ ഇയാള്‍ ഷിബിലയുടെയും കുട്ടിയുടെയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വീട്ടിലെ തുണിത്തരങ്ങള്‍ കത്തിച്ച് നശിപ്പിച്ചതായും സംസാരമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page