മറ്റു വ്യക്തികളുമായി അശ്ലീല ചാറ്റിങ് നടത്തിയാല്‍ വിവാഹമോചനത്തിന് കാരണമാകും

ഭോപ്പാല്‍: വിവാഹ ശേഷം ഭാര്യയോ ഭര്‍ത്താവോ മറ്റ് വ്യക്തികളുമായി അശ്ലീല സംഭാഷണം നടത്താന്‍ പാടില്ലെന്നും ഇത്തരത്തില്‍ സംഭവിച്ചാല്‍ വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ മറ്റൊരു പുരുഷനുമായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് ഒരു ഭര്‍ത്താവിനും സഹിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹ മോചന കേസില്‍ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. വിവാഹ ശേഷം ഭാര്യയ്ക്കും ഭര്‍ത്താവിനും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കാം, ചാറ്റ് ചെയ്യാനും സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ സംഭാഷണത്തില്‍ നിലവാരം പുലര്‍ത്തണമെന്നും, പ്രത്യേകിച്ച് എതിര്‍ ലിംഗത്തില്‍പ്പെട്ടവരാണെങ്കിലെന്നും കോടതി ഊന്നിപ്പറഞ്ഞു. ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ ദമ്പതികള്‍ വിവാഹിതരായത് 2018 ലാണ്. വിവാഹ ശേഷവും ഭാര്യ മുന്‍ കാമുകന്‍മാരുമായി മൊബൈലില്‍ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് ഭര്‍ത്താവ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം അശ്ലീല സ്വഭാവമുള്ളതായിരുന്നുവെന്നും ഭര്‍ത്താവ് ആരോപിച്ചിരുന്നു. പങ്കാളികളില്‍ ഒരാള്‍ മറ്റേയാളുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ അത് നിസംശയമായും മാനസിക ക്രൂരതയായി തന്നെ കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page