ഗ്രാമ്പിയില്‍ മയക്കുവെടിയേറ്റ കടുവ ചത്തു

ഇടുക്കി: വണ്ടിപ്പരിയാര്‍ ഗ്രാമ്പിയില്‍ മയക്കുവെടിയേറ്റ കടുവ ചത്തു. ദൗത്യ സംഘത്തിന്റെ ആദ്യ വെടികൊണ്ട് കടുവ മയങ്ങിയില്ല. രണ്ടാമത് മയക്കുവെടി വെച്ച സമയത്ത് കടുവ ദൗത്യ സംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്തു. കടുവയുടെ കൈ കൊണ്ടുള്ള അടിയേറ്റ് മനു എന്ന ഉദ്യോഗസ്ഥന്റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ചെയ്തു. ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്. കടുവയെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചിരുന്നു. മൂന്നു റൗണ്ട് വെടിവെച്ചപ്പോള്‍ സംഭവസ്ഥലത്തുവച്ചുതന്നെ കടുവ ചത്തതായാണ് വിവരം. തിങ്കളാഴ്ച രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചിരുന്നു. രാവിലെ തന്നെ കടുവയെ മയക്കുവെടി വെക്കാനുള്ള സംഘം ഇവിടെ എത്തി. വെറ്ററിനറി ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page