യാത്രക്കാർ നോക്കിനിൽക്കെ മധ്യവയസ്കൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, സംഭവം കാസർകോട് റെയിൽവേ സ്റ്റേഷനിൽ, മരിച്ചത് ഇരിട്ടി സ്വദേശി

കാസർകോട്: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നോക്കി നിൽക്കെ മധ്യവയസ്കൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയും പൂനെ വിജയ് നഗറിൽ താമസക്കാരനുമായ ജോളി തോമസ്(68) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. മംഗളൂരു ഭാഗത്തുനിന്നും നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് ഇയാൾ മരിച്ചത്. ട്രെയിൻ വരുമ്പോൾ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. റെയിൽവേ പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് 5.35 ന് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തേണ്ട മംഗളൂരു ചെന്നൈ എക്സ്പ്രസ് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page