ഭാര്യ നിലവിലിരിക്കെ യുവാവ് മറ്റൊരു യുവതിയുമായി സ്ഥലം വിട്ടു; ചോദ്യം ചെയ്തയാളെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമം, പ്രതി അറസ്റ്റില്‍
കണ്ണൂര്‍: ഭാര്യ നിലവിലിരിക്കെ യുവാവ് മറ്റൊരു യുവതിയുമായി സ്ഥലം വിട്ടു. തിരിച്ചെത്തിയപ്പോള്‍ ചോദ്യം ചെയ്ത വിരോധത്തില്‍ ബന്ധുവായ യുവാവിനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ശ്രീകണ്ഠാപുരം, കമുകറകണ്ടി, പുതിയപുരയില്‍ കെ.പി നവാസി(32)നെയാണ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്പെക്ടര്‍ ടി.കെ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്. മത്സ്യവില്‍പ്പനക്കാരനാണ് നവാസ്.ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. എള്ളരഞ്ഞി, കമുകറകണ്ടി, പുതിയപുരയില്‍ കെ.പി മഹറൂഫി(38)നെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മഹ്റൂഫിന്റെ മാതൃസഹോദരിയുടെ മകളാണ് നവാസിന്റെ ഭാര്യ. ഈ ബന്ധം …