കര്‍ണാടകയിലും കനത്ത മഴ; ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ട്; മംഗളുരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ബെംഗളൂരു: കര്‍ണാടകയിലും കനത്ത മഴ. ഇതേത്തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, മംഗ്‌ളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മംഗ്‌ളുരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ അങ്കണവാടികള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്കും പ്രീ-യൂണിവേഴ്സിറ്റി കോളേജുകള്‍ക്കും(12ാം ക്ലാസ് വരെ) ഇന്ന് അവധി ബാധകമാണ്. വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, മുംബൈയിലെ തീരദേശ ജില്ലകളിലും പടിഞ്ഞാറന്‍ മഹാരാഷ്ട്ര, വിദര്‍ഭ എന്നിവിടങ്ങളിലും തിങ്കളാഴ്ച്ച പെയ്ത കനത്ത മഴ വ്യാപക നാശ നഷ്ടമാണുണ്ടാക്കിയത്. ശക്തമായ മഴയ്ക്ക് പിന്നാലെ അന്ധേരി സബ്‌വേ അടച്ചു. മുംബൈയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍ വലഞ്ഞിരിക്കുകയാണ് മുബൈയിലെ ജനങ്ങള്‍. പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒഴുകി പോയി. ട്രെയിന്‍, വിമാന ഗതാഗതവും താറുമാറായിട്ടുണ്ട്.

Comments are closed.

RELATED NEWS

You cannot copy content of this page