റാണിപുരം വനമേഖലയില്‍ കൗതുകമായി ഹനുമാന്‍ കുരങ്ങ്
കാസര്‍കോട്: റാണിപുരം വന മേഖലയില്‍ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കുരങ്ങിനെ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് വെള്ളിയാഴ്ച ഉച്ചയോടെ സമീപത്തെ എം.കെ ബാലകൃഷ്ണന്റെ വീടിനടുത്തായി കുരങ്ങിനെ കണ്ടത്. തുടര്‍ന്ന് തൊഴിലാളികള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ പകര്‍ത്തി. ആദ്യമായാണ് റാണിപുരം വനമേഖലയില്‍ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തുന്നത്. കര്‍ണാടക വനമേഖലയില്‍നിന്നും കൂട്ടംതെറ്റി എത്തിയതാകാമെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.സാധാരണയായി ഇണയോടൊപ്പം നാലും അഞ്ചും കുരങ്ങുകളെ ഒന്നിച്ചാണ് കാണാറുള്ളതെന്നും പറയുന്നു. ഗ്രേ കുരങ്ങെന്നും അറിയപ്പെടുന്ന ഹനുമാന്‍ …