അത്യുഷ്ണം: 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 17 മരണം

ന്യൂഡൽഹി: കൊടുംചൂടിനെത്തുടർന്നു 24 മണിക്കൂറിനുള്ളിൽ ന്യൂഡൽഹിയിൽ 17 പേർ മരിച്ചു.
രൂക്ഷമായ അന്തരീക്ഷ താപനിലയെത്തുടർന്നുണ്ടായ വിവിധ രോഗലക്ഷണങ്ങളോടെ ഡൽഹി രാംമനോഹർ ലോഹ്യ, സഫ്ദർജംഗ് ആശുപത്രികളിൽ നിരവധി ആളുകൾ ചികിത്സയിലാണ്. സഫ്ദർജംഗ് ആശുപത്രിയിലുണ്ടായിരുന്ന 33 രോഗികളിൽ 13 പേരും രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 22 രോഗികളിൽ നാലുപേരുമാണ് 24 മണിക്കിനിടയിൽ മരിച്ചത്. അതേസമയം ഇന്നു രാവിലെ ഡൽഹിയിലനുഭവപ്പെട്ട നേരിയ മഴ ജനങ്ങൾക്കു വലിയ ആശ്വാസമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page