കനത്ത മഴ; എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; മലപ്പുറത്തും കാസർകോടും അവധിയില്ല  

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏട്ട് ജില്ലകളില്‍ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. മലപ്പുറത്തും കാസർകോടും അവധിയില്ല. കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നു കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. വയനാട് ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നു ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ അവധി …

ഒമാൻ കടലിൽ എണ്ണക്കപ്പൽ മറഞ്ഞ് 9 ഇൻഡ്യക്കാരടക്കം 16 പേരെ കാണാതായി; തെരച്ചിൽ തുടരുന്നു

മസ്ക്കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇൻഡ്യക്കാരടക്കം 16 കപ്പൽ ജീവനക്കാരെ കാണാതായി. കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണെന്നു ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. കോമോ റോസ് പതാക വച്ച എണ്ണക്കപ്പലാണ് ഒമാൻ തീരത്തു നിന്ന് 29 മൈൽ അകലെ ആഴക്കടലിൽ അപകടത്തിൽപ്പെട്ടത്. 13 ഇന്ത്യക്കാരടക്കം 16 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നു ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിപ്പിൽ പറഞ്ഞു. ഒമാനിലെ റാസ് മദ്രാക്കാ പ്രദേശത്തു നിന്നും 29 മൈൽ അകലെയാണ് കപ്പൽ മറിഞ്ഞത്. പ്രസ്റ്റീജ് …

കൊക്കച്ചാൽ ഡബിൾ ഗേറ്റിൽ കൂറ്റൻ കാറ്റാടി മരം വീണു ഗതാഗതം തടസ്സപ്പെട്ടു: കമ്പി പൊട്ടി വൈദ്യുതി വിതരണം നിലച്ചു

  കാസർകോട്: കൊക്കച്ചാൽ ഡബിൾ ഗേറ്റിനടുത്തു കാറ്റാടി മരം റോഡിനു കുറുകെ വീണു ഗതാഗതം തടസ്സപ്പെട്ടു. മരം വീണു വൈദ്യുതി ലൈൻ പൊട്ടിയതിനെത്തുടർന്നു വൈദ്യുതി വിതരണവും നിലച്ചു. മരം വീണതിന് ഇരുവശവും നാട്ടുകാർ യാത്രക്കാരെ തടഞ്ഞു നിറുത്തിയിരിക്കുകയാണ്. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി ട്രാൻസ്ഫോമർ ഓഫാക്കിയാലേ മരം മുറിച്ചു മാറ്റാൻ കഴിയൂ. വിവരം വൈദ്യുതി വിഭാഗത്തെ നാട്ടുകാർ അറിയിച്ചിട്ടുണ്ട്. നാലു ദിവസം മുമ്പു മൂന്നു കാറ്റാടി മരങ്ങൾ ഇവിടെ കടപുഴകി വീഞ്ഞിരുന്നു. ആ അപകടത്തിൽ മൂന്നു വൈദ്യുതി …

ഒമാനിൽ ഷിയാ പള്ളിക്കുനേരെ അക്രമം: 9 പേർ കൊല്ലപ്പെട്ടു; 28 പേർക്കു പരിക്ക് 

ദുബൈ: ഒമാനിലെ ഷിയാ മുസ്ലിം പള്ളിക്കു നേരെ തിങ്കളാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ മൂന്ന് അക്രമികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു കൊല്ലപ്പെട്ടവരിൽ നാലു പേർ പാകിസ്ഥാൻ കാരാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടുവെന്നു ഔദ്യോഗിക കേന്രങ്ങൾ വെളിപ്പെടുത്തി. 28 പേർക്കു പരിക്കു പറ്റിയിട്ടുണ്ട്. ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ വിവിധ രാജ്യക്കാരാണെന്നറിയുന്നു.

കുമ്പളയ്ക്ക് സമീപം കാർ വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ചു കയറി മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: കുമ്പള ഭാസ്ക്കര നഗറിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ ഇടിച്ചു കയറിയ മാരുതി സ്വിഫ്ട് കാർ മറിഞ്ഞു. കാറിലുണ്ടായിരുന്ന മധൂർ കോട്ടക്കണ്ണിയിലെ അബ്ദുൾ കലന്തർ, ആരിഫ്, അജ്മൽ എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെയ്റ്റിംഗ് ഷെഡ്‌ഭാഗികമായി തകർന്നു. ചെവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണു അപകടം ഉണ്ടായത്. എതിർ സൈഡിലൂടെ വന്ന കാർ വെയ്റ്റിംഗ് ഷെഡ്ഡിനു മുന്നിലെ സ്ഥലനാമ ബോർഡ് ഇടിച്ചു തകർത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. കുമ്പള എസ്.ഐ കെ. ശ്രികേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സാധാരണ നിലയിൽ …

ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം; ക്യാപ്റ്റന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് വീരമൃത്യു

  കാശ്മീര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് ജവാന്മാര്‍ക്ക് വീരമൃത്യുവരിച്ചു. ക്യാപ്റ്റന്‍ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായിമാരായ വിജേന്ദ്ര, അജയ് എന്നിവര്‍ക്കാണ് ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടമായതെന്ന് സൈനീക വക്താവ് വെളിപ്പെടുത്തി. കര്‍ത്ത്യവ്യ നിര്‍വഹണത്തിനിടയില്‍ മരിച്ച വീരസൈനീകര്‍ക്ക് ജനറല്‍ ഉള്‍പ്പെടെ സായുധ സേനാ മേധാവികള്‍ അന്തിമാഭിവാദ്യമര്‍പ്പിച്ചു. ഭീകരരെ നേരിടുന്നതില്‍ ഇന്‍ഡ്യന്‍ സേനയും പൊലീസ് വിഭാഗവും സംയുക്തമായി നീക്കമാരംഭിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ടു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, അഞ്ചുദിവസം മഴ തുടരും

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ടു ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലാകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് …

വാങ്ങിയ കടം തിരിച്ചുകൊടുത്തില്ല; പകരം 35,000 രൂപയ്ക്ക് സഹോദരിയുടെ 11 വയസുളള മകളെ ഭൂവുടമയ്ക്ക് വിറ്റു

  കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ പൊലീസ് കണ്ടെത്തി. കര്‍ണാടകയിലെ തുംകൂരുവിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മയുടെ സഹോദരി സുജാതയാണ് വെറും 35,000 രൂപയ്ക്കു വേണ്ടി പെണ്‍കുട്ടിയെ വിറ്റത്. കുട്ടിയുടെ മാതാവ് ചൗഡമ്മ സഹോദരിയില്‍ നിന്നു കുറച്ചു പണം കടം വാങ്ങിയിരുന്നു. ഇതു മടക്കിക്കൊടുക്കാന്‍ കഴിയാതെവന്നപ്പോള്‍ കുട്ടിയെ സഹോദരി കൊണ്ടുപോകുകയായിരുന്നു. സാമ്പത്തികപ്രശ്നങ്ങള്‍ മനസിലാക്കിയാണു കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോകുന്നതെന്നാണ് മാതാവിനെ അറിയിച്ചത്. സ്‌കൂള്‍ തുറക്കുന്നതോടെ അവിടെനിര്‍ത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും മാതാവിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ബാലികയെ …

കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ അക്രമം; ബദിയഡുക്ക സ്വദേശിക്ക് ഗുരുതരം

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ സംഘട്ടനം. റിമാന്റു പ്രതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയഡുക്ക എക്്സൈസ് റേഞ്ച് അറസ്റ്റു ചെയ്ത അബ്കാരി കേസിലെ പ്രതിയായ രഘുവിനാണ് പരിക്കേറ്റത്. മറ്റൊരു കേസിലെ പ്രതിയായ ശരവണന്‍ ആണ് ആക്രമിച്ചതെന്നു പറയുന്നു. റിമാന്റു പ്രതികള്‍ സംഘട്ടനത്തിലേര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

റഗുലേറ്റര്‍ ഷട്ടര്‍ തുറന്നു; ചിറ്റൂര്‍ പുഴയിലെ പാറക്കെട്ടില്‍ നാലുപേര്‍ കുടുങ്ങി; പ്രായമായ സ്ത്രീയടക്കമുള്ളവരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

  പാലക്കാട്: ചിറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി കുടുങ്ങിയ നാലു പേരെ അതിസാഹസികമായി രക്ഷപ്പെടുത്തി. ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ നാലുപേരാണ് പുഴയില്‍ കുടുങ്ങിയത്. പ്രായമായ ഒരു സ്ത്രീയും ഒരു പുരുഷനും രണ്ടു യുവാക്കളുമാണ് കുടുങ്ങിയത്. പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. ആദ്യം പുഴയില്‍ കുടുങ്ങിയ പ്രായമായ സ്ത്രീയെ ആണ് കരയിലെത്തിച്ചത്. പിന്നീട് ഒരോരുത്തരെയായി കരയിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. പുഴയില്‍ കുളിക്കാനും അലക്കാനുമായിട്ടാണ് ഇവര്‍ എത്തിയത്. ഇറങ്ങുമ്പോള്‍ …

മണല്‍പ്രശ്നം: വളപട്ടണത്ത് യുവാവിനെ വധിക്കാന്‍ ശ്രമിച്ച 4 പേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: മണല്‍കടത്ത് വിവരം പൊലീസിനു ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നാലു പേര്‍ അറസ്റ്റില്‍. മാങ്കടവ് സ്വദേശികളായ പാറോല്‍ പുതിയപുരയല്‍ മുഹമ്മദ് മുഹസിന്‍ (21), മുഹമ്മദ് സിനാന്‍ (23), അരോളിയിലെ അമീന്‍ (21), കല്ലൂരിയിലെ കണ്ടോത്ത്, കട്ടക്കാളന്റകത്ത് മുഹമ്മദ് ആഷിഖ് (22) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ് അറസ്റ്റു ചെയ്തത്. മാങ്കടവ് സ്വദേശി ചെറിയാണ്ടിരകത്ത് മുഹമ്മദ് അനസ് (30) ആണ് വധശ്രമത്തിനു ഇരയായത്. മണല്‍ മാഫിയ ബന്ധത്തിന്റെ പേരില്‍ അടുത്ത കാലത്ത് ഏറെ …

മൈസൂര്‍ യുവതിയെ പറശ്ശിനിക്കടവിലും പയ്യന്നൂരിലും ലോഡ്ജില്‍ പീഡിപ്പിച്ചു; എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരം കേസ്

  കണ്ണൂര്‍: മൈസൂര്‍ സ്വദേശിനിയെ കണ്ണൂരിലെത്തിച്ച് ബലാത്സംഗം ചെയ്തതായി പരാതി. മൈസൂര്‍ സ്വദേശിനിയും വിധവയുമായ യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ്, കുറുമാത്തൂര്‍, പൊകുണ്ട്, പുതിയപുരയില്‍ ഹാരിസിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നാലുമക്കളുടെ മാതാവായ യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. 2021 മുതല്‍ 2023 വരെ മൈസൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായിരുന്നു യുവതി. ഈ സമയത്താണ് ഹാരിസുമായി പരിചയപ്പെട്ടത്. യുവതിയുടെ നമ്പര്‍ കൈക്കലാക്കി മടങ്ങിയ ഹാരിസ് പിന്നീട് നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്മാറാന്‍ ശ്രമിച്ചുവെങ്കിലും …

മൂന്നു വയസുകാരിയെ മാതാവിന്റെ ആണ്‍സുഹൃത്ത് ചുമരിലെറിഞ്ഞു കൊന്നു; കാരണം ബന്ധത്തിനു ശല്യമായതിനാല്‍

  ബംഗളൂരു: മൂന്നുവയസുകാരിയെ മാതാവിന്റെ ആണ്‍സുഹൃത്ത് ചുമരിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തില്‍ മൈക്കിള്‍രാജ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ബൊമ്മനഹള്ളി വിരാഠ്നഗറിലാണ് ദാരുണമായ കൊലപാതകം നടന്നത്. അശ്വിനിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അശ്വിനിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് മാതാവിനെ ഉപേക്ഷിച്ചു പോയിരുന്നു. അതിന് ശേഷം അമ്മയും മകളും തനിച്ചായിരുന്നു താമസം. ആറുമാസം മുമ്പ് യുവതി മൈക്കിള്‍രാജിനെ പരിചയപ്പെടുകയും കൂടെ താമസിപ്പിക്കുകയും ചെയ്തു. എന്നാല്‍ തന്റെ സ്വസ്ഥമായ ജീവിതത്തിനു അശ്വിനി തടസ്സമാണെന്നു തോന്നിയ മൈക്കിള്‍രാജ് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നു പൊലീസ് …

രാമന്തളിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഫോര്‍ച്യൂണ്‍ കാര്‍ കത്തി നശിച്ചു

  പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ ഫോര്‍ച്യൂണ്‍ കാറാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവന്‍ അശോകന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീട്ടുപറമ്പിലാണ് ദിജിന്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നത്. പിലാത്തറയില്‍ ജിംനേഷ്യം നടത്തിവരികയാണ് ദിജിന്‍. വീട്ടിലേക്ക് കാര്‍ പോകാത്തതിനാല്‍ അമ്മാവന്റെ വീടിന് മുന്നിലെ റോഡരികിലാണ് ഇയാള്‍ കാര്‍ നിര്‍ത്തിയിടാറുള്ളത്. പുലര്‍ച്ചെകാര്‍ കത്തുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ ഫയര്‍‌സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ …

ഉദുമയിലെ പഴയകാല കോൺഗ്രസ്‌ നേതാവ് പി.തമ്പാൻ നായർ  അന്തരിച്ചു

കാസർകോട്: പഴയകാല കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ (82) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: ഉഷ അനിൽ (പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), ജയശീലൻ. മരുമകൻ: അനിൽ കുമാർ (ബിസിനസ്‌ കാക്കയങ്ങാട് ). സഹോദരങ്ങൾ: ഡോ.വേണുഗോപാലൻ നായർ (കുമ്പള), കല്യാണി (പാടി). പരേതരായ രാധാകൃഷ്ണൻ നായർ, ഹരിഹരൻ നായർ, ഗോപിനാഥൻ നായർ, ശേഖരൻ നായർ, സരോജിനി  

മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  മുംബൈ: മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. ഡോംബിവ്ലിയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് ഭക്തരുമായി പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് മുമാബായ്-ലോണാവാല പാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് താഴ്ചയില്‍ നിന്ന് പുറത്തെടുത്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റവരില്‍ …

ഇന്നും വടക്കൻ ജില്ലകളിൽ മഴ തുടരും; കാസർകോട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, …

 മുഹറം പത്ത് ബുധനാഴ്ച; ചൊവ്വാഴ്ച സർക്കാർ നിശ്ചയിച്ച പൊതു അവധിയിൽ മാറ്റമില്ല

  തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ച. പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സർക്കാർ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്. എന്നാൽ മുഹറം ബുധനാഴ്ചയായതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ചത്തെ അവധിയിൽ സർക്കാർ മാറ്റംവരുത്തിയിട്ടില്ല.നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്നു വ്യാപക പ്രചരണം ഉണ്ടായത്. …