പ്രതിശ്രുത വരനായ ഡ്രൈവറെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  കാസര്‍കോട്: ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ഗോളിയഡുക്ക സ്വദേശി ധര്‍മ്മ ദൈവ നിലയത്തിലെ ഡ്രൈവര്‍ ഐത്തപ്പയുടെ മകന്‍ അനില്‍കുമാറാ(26)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതായിരുന്നു. രാവിലെ 10 മണിയായിട്ടും ഉണര്‍ന്നിരുന്നില്ല. തുടര്‍ന്ന് വാതില്‍ മുട്ടിയെങ്കിലും അനക്കം കേട്ടില്ല. തുടര്‍ന്ന് അയല്‍വാസികള്‍ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബര്‍ മാസം അനില്‍കുമാറിന്റെ വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. മാതാവ്: പരേതയായ …

മകള്‍ക്ക് പനിയുടെ ചികില്‍സ തേടി താലൂക്ക് ആശുപത്രിയിലെത്തി; സ്ത്രീകളുടെ വാര്‍ഡില്‍ നിന്ന് പാമ്പ് കടിയേറ്റ മാതാവ് ജില്ലാശുപത്രിയില്‍

  മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ മാതാവിനെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ഈ ദുരനുഭവം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്. ബുധനാഴ്ച രാവിലെ മകളുമായി ഗായത്രി ആശുപത്രിയിലെത്തിയതായിരുന്നു. 11 മണിയോടെ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ നിന്ന് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ തറയില്‍ …

ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രകൃതിദുരന്തത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധനസഹായം; മന്ത്രി സഭാ തീരുമാനങ്ങള്‍ ഇവയാണ്

  തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജോയിയുടെ മരണത്തോടെ നിരാലംബയായ ജോയിയുടെ വൃദ്ധമാതാവിനെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സ്ഥലം എംഎല്‍എ കൂടിയായ സികെ ഹരീന്ദ്രന്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ജോയിയുടെ കുടുംബത്തിന് ധന സഹായം നല്‍കുന്ന കാര്യം തങ്ങള്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്ന് …

മാവുങ്കാല്‍, വെള്ളൂടയില്‍ പുലിയിറങ്ങി; കണ്ടത് പാറക്കുളത്തിലെ മീന്‍ കാണാന്‍ പോയ യുവാവ്

  കാസര്‍കോട്: മടിക്കൈ പഞ്ചായത്തിലെ വെള്ളൂടയില്‍ പുലിയിറങ്ങിയതായി സംശയം. വെള്ളൂട സ്വദേശിയായ ശരത് ആണ് ബുധനാഴ്ച പുലിയെ കണ്ടത്. ബര്‍മ്മത്ത് പാറപ്പുറത്തുള്ള കുളത്തില്‍ മീന്‍ നോക്കാന്‍ പോയതായിരുന്നു ശരത്. ഈ സമയത്ത് പാറയില്‍ പുലിയെ കിടക്കുന്ന നിലയില്‍ കണ്ടെന്നും താന്‍ ഭയന്നോടുകയായിരുന്നുവെന്നുമാണ് ശരത് നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചുവെങ്കിലും പുലിയെയോ പുലിയുടെ സാന്നിധ്യമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളൂടയില്‍ പുലിയിറങ്ങിയിരുന്നു. അന്ന് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു.  

‘അഹങ്കാരത്തിന് ദൈവം തിരിച്ചുകൊടുക്കുന്ന പണി’; രമേഷ് നാരായണന്‍ ക്ഷമ പറഞ്ഞതില്‍ ആത്മാര്‍ഥത ഉണ്ടെന്ന് തോന്നുന്നില്ല; ധ്യാന്‍ ശ്രീനിവാസന്‍

  നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഭവത്തില്‍ സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്‍ രംഗത്തെത്തി. സംഭവത്തില്‍ രമേഷ് നാരായണന്‍ ക്ഷമ പറഞ്ഞതില്‍ ആത്മാര്‍ഥത ഉണ്ടെന്ന് തോന്നുന്നില്ലെന്നും രമേഷ് നാരായണ്‍ ചെയ്തത് തെറ്റാണെന്നും താരം അഭിപ്രായപ്പെട്ടു. വിവാദ സംഭവത്തില്‍ ആസിഫ് അലിക്കൊപ്പമാണ് താന്‍ എന്ന് ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. എവിടെയെങ്കിലും ഒക്കെ ചെയ്തു കൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചുകൊടുക്കുന്ന പണി ആയിട്ടാണ് തനിക്ക് തോന്നിയത്. …

മലമ്പനിക്കു പിന്നാലെ മലപ്പുറത്ത് എച്ച്1 എന്‍1 പനിയും; സ്ത്രീ മരിച്ചു

  മലപ്പുറം: മലമ്പനി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കെ മലപ്പുറത്ത് എച്ച്1എന്‍1 പനി ബാധിച്ച് സ്ത്രീ മരിച്ചു. പൊന്നാനി സ്വദേശിനിയായ സൈഫുന്നീസ (47)യാണ് മരിച്ചത്. കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് ജില്ലയിലെ വഴിക്കടവില്‍ ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ശരീരവേദന, തൊണ്ടവേദന, ചുമ, പനി, വയറിളക്കം, ഛര്‍ദ്ദി, വിറയല്‍, കടുത്തക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങള്‍. വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണിത്. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാന്‍ കഴിയും. ഇന്‍ഫ്‌ലുവെന്‍സ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് ഈ രോഗത്തിന് …

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്; കാസര്‍കോട് ഓറഞ്ച്

  തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ മഴ കനക്കുന്നുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. അതിശക്തമായ മഴ …

റെയില്‍വെയില്‍ ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 36 ലക്ഷം രൂപ തട്ടി; തട്ടിപ്പ് സംഘത്തില്‍ യുവതിയും

  കണ്ണൂര്‍: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് 36 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തലശ്ശേരി സ്വദേശികളായ ഗീതാറാണി, ശരത്, ശശി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പ്രതികള്‍ പരാതിക്കാരായ കൊയ്യോട്, കിഴക്കേക്കണ്ടി വീട്ടില്‍ എ. എ ശ്രീകുമാര്‍ (42), ഭാര്യാ സഹോദരനും ഇരിട്ടി സ്വദേശിയുമായ വി. അരുണ്‍ (36) എന്നിവരെ പരിചയപ്പെട്ടത്. 36 ലക്ഷം രൂപ നല്‍കിയാല്‍ ജോലി ശരിയാക്കിത്തകാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും ചില രേഖകള്‍ കാണിച്ചു വിശ്വാസം വരുത്തുകയും ചെയ്യുകയായിരുന്നുവെന്നു …

ബ്യൂട്ടി പാര്‍ലറിലെ കക്കൂസ് മാലിന്യം ഓടയിലൊഴുക്കി; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: ബ്യൂട്ടി പാര്‍ലറിലെ കക്കൂസ് മാലിന്യം ഓടയില്‍ ഒഴുക്കിയതായി പരാതി. സ്ഥാപന ഉടമയായ സ്ത്രീക്കും ഇതര സംസ്ഥാന തൊഴിലാളിക്കും എതിരെ പൊലീസ് കേസെടുത്തു. തലശ്ശേരി എം.എം റോഡില്‍ ആര്‍.കെ സ്റ്റുഡിയോയ്ക്ക് സമീപത്തെ നാച്ചുറല്‍സ് ബ്യൂട്ടിപാര്‍ലര്‍ ഉടമ നന്ദിനി, പശ്ചിമ ബംഗാള്‍ സ്വദേശി സാബു നന്ദാദാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ സാബു നന്ദാദാസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാത്രി ഏഴര മണിയോടെയാണ് ബ്യൂട്ടി പാര്‍ലറിലെ കക്കൂസ് മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളിയത്. സെപ്റ്റിംക് ടാങ്കിലെ മാലിന്യങ്ങള്‍ മോട്ടോര്‍ ഉപയോഗിച്ച് ഓടയിലേക്ക് …

മയക്കുമരുന്നു വേട്ടക്കെത്തിയ പൊലീസിനു നേരെ അക്രമം, എസ്.ഐ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്, 2 പേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: മയക്കുമരുന്നു വേട്ടയ്ക്കെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം. കണ്ണൂര്‍ സിറ്റി എസ്.ഐ സുഭാഷ് ബാബു, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീരഞ്ജ് എന്നിവര്‍ക്കു പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. അക്രമസംഭവത്തില്‍ ബെര്‍ണ്ണശ്ശേരിയില്‍ താമസിക്കുന്ന പി. സായന്ത് (20), ഏണസ്റ്റ് മില്‍ട്ടണ്‍ (29) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ബര്‍ണ്ണശ്ശേരിയില്‍ മയക്കുമരുന്നു വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞാണു എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. മയക്കുമരുന്നു വില്‍പ്പനക്കാരില്‍ നിന്നു കഞ്ചാവ് ബീഡി …

മലേഷ്യന്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ടീമില്‍ കാസര്‍കോട്ടെ താരങ്ങളും

കാസര്‍കോട്: മലേഷ്യയിലെ കുലാലമ്പുരില്‍ ഈമാസം നടക്കുന്ന സ്പീഡ് പവര്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ കാസര്‍കോട്ടെ താരങ്ങളും. തയ്‌കൊണ്ടോ ഇനങ്ങളായ ക്യുരുഗി, പൂംസാ, ബ്രേക്കിങ്, സ്പീഡ് കിക്ക് എന്നിവയിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അറുപതോളം പേര്‍ അടങ്ങുന്ന ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്നും നിവേദ് നാരായണ്‍(ആണൂര്‍), അഞ്ജലി വി നായര്‍(നീലേശ്വരം), കിരണ്‍ എസ് കുമാര്‍(ചെറുവത്തൂര്‍) എന്നീ മൂന്ന് പേരാണ് കേരളത്തില്‍ നിന്ന് യോഗ്യത നേടിയവര്‍. ഇവര്‍ മൂന്നുപേരും ഗ്രാന്‍ഡ് മാസ്റ്റര്‍ അനില്‍ …

20 അടി ഉയരത്തില്‍ നിന്ന് വീണ് സ്റ്റണ്ട് മാസ്റ്റര്‍ ഏഴിമലക്ക് ദാരുണാന്ത്യം; അപകടം കാര്‍ത്തിയുടെ ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ

  20 അടി ഉയരത്തില്‍ നിന്ന് വീണ് സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നടന്‍ കാര്‍ത്തിയുടെയും സംവിധായകന്‍ പി എസ് മിത്രന്റെയും ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഏഴുമലൈ എന്ന സ്റ്റണ്ട്മാന്‍ വീണ് മരിച്ചത്. തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദാരുണമായ സംഭവം. ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീഴ്ചയില്‍ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു. ജൂലൈ 15 നാണ് ഷൂട്ടിംഗ് ചെന്നൈ സാലിഗ്രാമത്തിലുള്ള പ്രസാദ് …

കുപ്രസിദ്ധ വാഹനമോഷ്ടാവ് തെക്കില്‍ നവാസ് കാഞ്ഞങ്ങാട്ട് പിടിയില്‍

  കാസര്‍കോട്: കുപ്രസിദ്ധ വാഹന മോഷ്ടാവ് കാഞ്ഞങ്ങാട്ട് പൊലീസ് പിടിയില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള തെക്കില്‍, മങ്ങാടന്‍ ഹൗസിലെ മുഹമ്മദ് നവാസ് (26)ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. നവാസിനെതിരെ ബേക്കല്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ വാഹനമോഷണ കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.  

മഴ; ഇടുക്കി ഡാമില്‍ ഒറ്റദിവസം മൂന്നര അടി വെള്ളം ഉയര്‍ന്നു

  ഇടുക്കി: ഒറ്റദിവസം കൊണ്ട് ഇടുക്കി ഡാമില്‍ 3.58 അടി വെള്ളം ഉയര്‍ന്നു. 7.04 കോടി യൂണീറ്റ് വൈദ്യുതില്‍ ഉല്‍പാദിപ്പിക്കാനുളള വെള്ളമാണ് ചൊവ്വാഴ്ച അണക്കെട്ടില്‍ ഒഴുകിയെത്തിയത്. ഇപ്പോള്‍ 2345.6 അടി വെള്ളം അണക്കെട്ടിലുണ്ട്. ഇത് അണക്കെട്ടിലെ ജലസംഭരണ ശേഷിയുടെ 42 ശതമാനമാണ്.

കുളിമുറില്‍ മറന്നു വച്ച 7 ലക്ഷം രൂപയുടെ രത്നമോതിരങ്ങള്‍ മോഷണം പോയി; ഉദുമയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാന്‍ എത്തിയ മുംബൈ യുവതിയുടെ രത്നമോതിരങ്ങള്‍ മോഷ്ടിച്ചത് ആര്? പൊലീസ് അന്വേഷണം തുടങ്ങി

  കാസര്‍കോട്: ഉദുമ, കാപ്പിലിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിനിയുടെ ഏഴുലക്ഷം രൂപ വിലയുള്ള രത്നമോതിരങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയാണ് സംഭവം. മുംബൈ സ്വദേശി നിഖില്‍ പ്രശാന്ത്ഷായുടെ ഭാര്യയുടേതാണ് മോഷണം പോയ മോതിരങ്ങള്‍. നിഖിലും കുടുംബവും താമസിച്ച മുറിയില്‍ നിന്നു മറ്റൊരു മുറിയിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയിലാണ് നിഖിലിന്റെ ഭാര്യ കുളിമുറിയില്‍ മറന്നുവെച്ച മോതിരങ്ങള്‍ മോഷണം പോയത്. കുടുംബം മുറിയൊഴിഞ്ഞ ശേഷം മുറി വൃത്തിയാക്കാന്‍ എത്തിയ …

തോണി മറിഞ്ഞു മല്‍സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തോണി മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അര്‍ക്കിലയിലെ അലോഷ്യസ്(45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കഠിനകുളം മര്യനാടുനിന്ന് മല്‍സ്യബന്ധനത്തിന് പോകവേയാണ് അപകടം. അഞ്ചുപേരാണ് തോണിയിലുണ്ടായിരുന്നത്. കടല്‍ക്ഷോഭത്തില്‍ പെട്ട് തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന രാജു, ബിജു, ജോര്‍ജ്, ആല്‍ബി, പ്ലാസ്റ്റ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കടലില്‍പെട്ട അലോഷ്യസിനെ രക്ഷിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 55,000 രൂപ

  കാസര്‍കോട്: ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് സ്വര്‍ണ്ണവില 55,000 രൂപയായി. സര്‍വ്വകാല റെക്കോര്‍ഡാണിത്. ഇന്നലെ 280 രൂപയാണ് പവന് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയതെന്നു വിപണി വൃത്തങ്ങള്‍ പറഞ്ഞു  

ബസില്‍ യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം; കുണിയ സ്വദേശി പിടിയില്‍

  കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിക്കും മകള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. പെരിയ, കുണിയ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് നിന്നു പാലക്കുന്നിലേക്കുള്ള യാത്രയ്ക്കിടയില്‍ ആണ് മലയോരത്തെ യുവതിക്കും ആറു വയസ്സുള്ള മകള്‍ക്കും നേരെ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം വിവരം കണ്ടക്ടറെ അറിയിച്ചു. ഇതോടെ അപകടം മണത്ത മുഹമ്മദ് കുഞ്ഞി ബസില്‍ …