മയക്കുമരുന്നു വേട്ടക്കെത്തിയ പൊലീസിനു നേരെ അക്രമം, എസ്.ഐ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്, 2 പേര്‍ അറസ്റ്റില്‍

 

കണ്ണൂര്‍: മയക്കുമരുന്നു വേട്ടയ്ക്കെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം. കണ്ണൂര്‍ സിറ്റി എസ്.ഐ സുഭാഷ് ബാബു, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീരഞ്ജ് എന്നിവര്‍ക്കു പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. അക്രമസംഭവത്തില്‍ ബെര്‍ണ്ണശ്ശേരിയില്‍ താമസിക്കുന്ന പി. സായന്ത് (20), ഏണസ്റ്റ് മില്‍ട്ടണ്‍ (29) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ബര്‍ണ്ണശ്ശേരിയില്‍ മയക്കുമരുന്നു വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞാണു എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. മയക്കുമരുന്നു വില്‍പ്പനക്കാരില്‍ നിന്നു കഞ്ചാവ് ബീഡി പിടികൂടിയപ്പോള്‍ ഒരു സംഘം പൊലീസിനെ തടഞ്ഞു. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടയിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page