മാവുങ്കാല്‍, വെള്ളൂടയില്‍ പുലിയിറങ്ങി; കണ്ടത് പാറക്കുളത്തിലെ മീന്‍ കാണാന്‍ പോയ യുവാവ്

 

കാസര്‍കോട്: മടിക്കൈ പഞ്ചായത്തിലെ വെള്ളൂടയില്‍ പുലിയിറങ്ങിയതായി സംശയം. വെള്ളൂട സ്വദേശിയായ ശരത് ആണ് ബുധനാഴ്ച പുലിയെ കണ്ടത്. ബര്‍മ്മത്ത് പാറപ്പുറത്തുള്ള കുളത്തില്‍ മീന്‍ നോക്കാന്‍ പോയതായിരുന്നു ശരത്. ഈ സമയത്ത് പാറയില്‍ പുലിയെ കിടക്കുന്ന നിലയില്‍ കണ്ടെന്നും താന്‍ ഭയന്നോടുകയായിരുന്നുവെന്നുമാണ് ശരത് നാട്ടുകാരെ അറിയിച്ചത്.
വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചുവെങ്കിലും പുലിയെയോ പുലിയുടെ സാന്നിധ്യമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളൂടയില്‍ പുലിയിറങ്ങിയിരുന്നു. അന്ന് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page