ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

  ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് സ്വദേശി ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരന്‍ (19) ആണ മരിച്ചത്. ഞായറാഴ്ച രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഒന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മധ്യപ്രദേശില്‍ പാമ്പുപിടുത്ത വിദഗ്ധനെ കടിച്ച രാജവെമ്പാല ചത്തു; കടിയേറ്റ ആള്‍ സുഖം പ്രാപിച്ചു

  ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള ഒരു കൗതുക വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ സാഗറില്‍ മനുഷ്യനെ കടിച്ച രാജവെമ്പാല ചത്തു. പാമ്പുപിടുത്ത വിദഗ്ധനെയാണ് രാജവെമ്പാല കടിച്ചത്. ഇയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വന്നു എന്ന വിവരം അമ്പരപ്പിക്കുന്നു. ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നാണ് രാജവെമ്പാല. ഒന്നോ രണ്ടോ തുള്ളി വിഷം മതി പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ മരിക്കാന്‍. ജൂലൈ 18 ന് ചന്ദ്രകുമാര്‍ എന്ന പാമ്പ് പിടുത്തവിദഗ്ധനെയാണ് രാജവെമ്പാല കടിച്ചത്. റോഡില്‍ രാജവെമ്പാലയെ കണ്ടപ്പോള്‍ പിടികൂടാനായി …

മൊബൈല്‍ ഫോണ്‍ തോട്ടില്‍ വീണുപോയി; വിഷമത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് തൂങ്ങിമരിച്ചു

  ആലപ്പുഴ: മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയ വിഷമത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ നഗരസഭ കരളകം വാര്‍ഡിലെ തോമസ് മൈക്കിള്‍(26) എന്ന യുവാവാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകനാണ്. കഴിഞ്ഞ ദിലസം പുലര്‍ച്ചയോടെയാണ് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മ ഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം …

കന്‍വര്‍ യാത്രയ്ക്കിടെ വാഹനം ഹൈ-ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി; 9 തീര്‍ഥാടകര്‍ ഷോക്കേറ്റ് മരിച്ചു

  ബിഹാര്‍: കന്‍വര്‍ യാത്രയ്ക്കിടെ ഉച്ചഭാഷിണികളും മറ്റും ഉയര്‍ത്തിക്കെട്ടിയിരുന്ന വാഹനം ഹൈ-ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി. ഷോക്കേറ്റ് ഒന്‍പത് തീര്‍ഥാടകര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ ഹാജിപൂരിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചേ ബിഹാര്‍ വൈശാലിയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് അപകടം. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ രാത്രിയില്‍ സോനേപൂരിലെ ബാബ ഹരിഹര്‍ നാഥ് ക്ഷേത്രത്തിലേക്ക് ജലാഭിഷേകം നടത്താനായി പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. നിരവധി അലങ്കാര വസ്തുക്കളും ഉച്ചഭാഷിണികളും ലൈറ്റുകളും …

നാലു വയസുകാരിയെ പീഡിപ്പിച്ച പരാതി; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍

  കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍പോയതായി പൊലീസ്. പരാതിയില്‍ കേസെടുത്തതോടെയാണ് നടന്‍ ഒളിവില്‍പ്പോയത്. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പൊലീസ് പരിശോധിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരുസൂചനയും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ …

റസിഡന്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; രാജ്യം വിടാന്‍ ഗ്രേയ്‌സ് പിരീഡ് പ്രഖ്യാപിച്ച് യുഎഇ

  അബുദബി: റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് അധികൃതര്‍. ഈ കാലയളവില്‍ റസിഡന്‍സ് വിസാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ ഒഴിവാക്കി നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നുമുതല്‍ രണ്ടുമാസത്തേക്കാണ് ഇളവ്. ഈ കാലയളവിനുളളില്‍ പുതിയ വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യാം. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിന്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വകുപ്പ് ഗ്രേസ് പിരീഡ് അനുവദിച്ചത്. മതിയായ രേഖകള്‍ …

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളില്‍ ഇന്നു ജാഗ്രത പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉരുൾപൊട്ടൽ ദുരന്തം; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്, മരണം 387 ആയി, വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും

മുണ്ടക്കൈ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസമായ ഇന്നും തുടരും. ബെയ്‍‍ലി പാലത്തിന് സമീപം വ്യാപക തിരച്ചിൽ നടത്തും. രണ്ട് റഡാർ സിഗ്നലുകൾ കേന്ദ്രീകരിച്ചാകും തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിക്കും. റഡാറുകൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും. അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ ഇന്നലെ രാത്രി സംസ്കരിച്ചു. പുത്തുമലയിലെ …

തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം; ഒരാഴ്ച മുമ്പ് മരണപ്പെട്ട യുവാവിന് രോഗം ബാധിച്ചതായി സംശയം; സമാന ലക്ഷണങ്ങളോടെ ആറു പേർ കൂടി  ആശുപത്രിയിൽ 

  തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. അതിനിടെ സമാന രോഗലക്ഷണങ്ങളോടെ ആറുപേർ ആശുപത്രിയിൽ ഉണ്ട്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശി അഖിലാണ് മരണപ്പെട്ടത്. ലക്ഷണങ്ങളോടെ എത്തിയ ആളുകളുടെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് അയക്കും. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിൽ ഉള്ള ഒരു യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്. കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലായ് …

ബംഗ്ലാദേശിൽ കലാപം രൂക്ഷം; 91 പേർ കൊല്ലപ്പെട്ടു; രാജ്യ വ്യാപക അനിശ്ചിതകാല നിശാ നിയമം; അട്ടിമറി ശ്രമമെന്നു പ്രധാനമന്ത്രി ഷേക്ക് ഹസീന

  ധാക്ക: പ്രധാനമന്ത്രി ഷേക്ക് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ഞായറാഴ്ച ബംഗ്ലാദേശിൽ വ്യാപകമായി നടന്ന പ്രതിഷേധപ്രകടനങ്ങൾക്കു നേരേയുണ്ടായ ഏറ്റുമുട്ടലിൽ 91 പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ക്ഷുഭിതരായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡും പ്രയോഗിച്ചു. പ്രധാനമന്ത്രി ഹസീനയുടെ അനുയായികളും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിൽ വ്യാപകമായി ഏറ്റുമുട്ടി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, വടക്കൻ ജില്ലകളായ ബോഗ്ര , പബ്ന, രംഗ്പൂർ, പടിഞ്ഞാറൻ ബംഗ്ലാ ദേശിലെ മഗുര, കിഴക്കൻ ബംഗ്ലാദേശിലെ കോമില , തെക്കൻ …

മൊഗ്രാലിലെ എടിഎം കവർച്ചാശ്രമം; പ്രതി അറസ്റ്റിൽ

  കാസർകോട്: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊഗ്രാൽ ജംഗ്ഷനിലുള്ള എ ടി എമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ച പ്രതി അറസ്റ്റിൽ. മൊഗ്രാൽ കൊപ്പളത്തെ മൂസ ഫഹദി(22)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറും സംഘവും ഞായറാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ‘റോബിൻ വുഡ് ‘ എന്ന സിനിമയിലെ രംഗങ്ങളാണ് കവർച്ചാശ്രമത്തിനു പ്രേരിപ്പിച്ചതെന്ന് മൂസ ഫഹദ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ കേരള പൊലീസാണോ, ദുബായ് പൊലീസാണോ മിടുക്കരെന്ന് പരീക്ഷിക്കുകയായിരുന്നു കവർച്ചാ ശ്രമത്തിനു പിന്നിലെന്നും പൊലീസിനു …

ചെര്‍ക്കളയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു വീണു; കാര്‍ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു; ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു

  കാസര്‍കോട്: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു വീണു. കാര്‍ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം രണ്ടുമണിക്കൂര്‍ തടസപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ ചെര്‍ക്കള കെ.കെ പുറത്ത് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ആശുപത്രിയുടെ മുന്‍വശത്താണ് അപകടം. ബോവിക്കാനം ഭാഗത്ത് നിന്നും ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കാനത്തൂര്‍ …

ഗള്‍ഫിലെ ഹോട്ടലുകളില്‍ തൊഴില്‍ വാഗ്ദാനം ചെയ്തു കൊണ്ടുപോകുന്നത് പെണ്‍വാണിഭത്തിന്; ഇരയായത് സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50-ഓളംപേര്‍; ക്ലബ് ഉടമയായ മലയാളി പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍

    ചെന്നൈ: ഗള്‍ഫ് രാജ്യങ്ങളിലെ വന്‍കിട ഹോട്ടലുകളില്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍വാണിഭത്തിനിരയാക്കി മലയാളി അറസ്റ്റില്‍. ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ(56)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50 ഓളം തമിഴ് യുവതികളെ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ്. ചെന്നൈ പോലീസ് കമ്മിഷണര്‍ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു. ദുബായില്‍നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ ഒരു യുവതി നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പോലീസ് …

ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധഭീതി; പൗരന്മാരോട് എത്രയും വേഗം ലെബനന്‍ വിടാന്‍ നിര്‍ദേശിച്ച് യു എസും യുകെയും

  ബെയ്‌റൂട്ട്: ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാരോട് എത്രയും വേഗം ലെബനന്‍ വിടാന്‍ യുഎസും യുകെയും നിര്‍ദേശം നല്‍കി. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനന്‍ വിടാനാണ് നിര്‍ദേശം. ചില വിമാന ക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങള്‍ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാര്‍ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ള ഇറാന്റെ പിന്തുണയോടെ ശക്തമായ തിരിച്ചടി ഇസ്രയേലിന് …

മാലോത്തെ അങ്കണവാടി ടീച്ചര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

  കാസര്‍കോട്: മാലോത്തെ അങ്കണവാടി ടീച്ചര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാലോം കുഴിപ്പനത്തെ ഒഴുകയില്‍ ശ്രീകല(56) ആണ് മരിച്ചത്. മക്കള്‍: രഞ്ജിത്ത്, രാഹുല്‍ (ഇരുവരും ദുബായ്). മരുമകള്‍: ശ്രുതി (തലശേരി ). സഹോദരങ്ങള്‍: പുരുഷോത്തമന്‍, രാജന്‍, ജയ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടെ മതിലിടിഞ്ഞ് 9 കുട്ടികള്‍ മരിച്ചു

    മധ്യപ്രദേശിലെ രേവയില്‍ വീട്ടുമതില്‍ തകര്‍ന്ന് നാല് കുട്ടികള്‍ മരിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ സാഗര്‍ ജില്ലയില്‍ നിന്ന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ ഒരു ക്ഷേത്രത്തിലെ മതില്‍ ഇടിഞ്ഞുവീണ് 9 കുട്ടികള്‍ മരിച്ചു. ഷാപൂരിലെ ഹര്‍ദുല്‍ ബാബ ക്ഷേത്രത്തിലാണ് സംഭവം. നിരവധി കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടയിലാണ് അപകടം. …

ബീഹാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തകര്‍ക്കുമെന്ന് അല്‍ഖ്വയ്ദ ഭീഷണി

    പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ഓഫീസ് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇ മെയില്‍ വഴി ഭീഷണിമുഴക്കിയ ഭീകരന്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ടു. സംഭവത്തില്‍ ബീഹാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജുലൈ 16 നാണ് ഇ മെയില്‍ സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പാട്‌ന സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര വെളിപ്പെടുത്തി.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

  കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. മാനസിക പുനരധിവാസത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശാസ്ത്രം പോലും തല കുനിച്ച് നില്‍ക്കുന്ന അവസ്ഥയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാനുമായി സംസാരിക്കും. ദേശീയ ദുരന്തമാണോ എന്നത് പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന സംസ്ഥാനത്തിന്റെ ആരോപണം പാര്‍ലമെന്റില്‍ …