കാസര്‍കോട്ട് എക്‌സൈസ് റെയ്ഡ് ശക്തമാക്കി; കഞ്ചാവും മയക്കുമരുന്നും കാറില്‍ കടത്തിയ മദ്യവും പിടികൂടി
കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും മയക്കുമരുന്നും കാറില്‍ കടത്തിയ മദ്യവും പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും ചെര്‍ളടുക്കയില്‍ നടത്തിയ റെയ്ഡില്‍ 10 ഗ്രാം കഞ്ചാവും 0.045 ഗ്രാം മെത്തഫിറ്റമിനുമായി ചെര്‍ളടുക്ക സ്വദേശി സിഎച്ച് നൗഷാദ് അലി(24)യെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ചെര്‍ളടുക്കയിലാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെവി മുരളി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി പ്രശാന്ത് …